23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വെള്ളായണിയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
Uncategorized

വെള്ളായണിയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു


തിരുവനന്തപുരം വെള്ളായണിയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. വെള്ളായണി വവ്വാമൂല കായലിലാണ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. അപകടം കായലിൽ കുളിക്കാൻ ഇറങ്ങവേയാണ്. നാലുപേർ അടങ്ങുന്ന സംഘത്തിൽ മൂന്ന് പേർ മരണപ്പെട്ടു.

ഒരു വിദ്യാർത്ഥി തിരിച്ചെത്തി. വിഴിഞ്ഞം ക്രൈസ്‌റ്റ്‌ നഗർ കോളജിലെ വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയത്. കുട്ടികൾ പരിസരവാസികളല്ല അതിനാൽ കായലിന്റെ സ്വഭാവത്തെപ്പറ്റി അറിയുന്നവരല്ല. കുട്ടികൾ വിഴിഞ്ഞം സ്വദേശികളാണ് എന്നാണ് ലഭിക്കുന്ന വിവരം.

കായലിന്റെ ഉള്ളിൽ ചെളി കെട്ടിക്കിടക്കുന്നതിനാൽ ദുരന്തത്തിന്റെ ആഘാതം കൂട്ടി. മൂന്നുപേരുടെ മൃതദേഹം കരയ്ക്കെത്തിച്ചു. നാലാമനായ വിദ്യാർത്ഥി ബഹളം വച്ചതിനെ തുടർന്നാണ് നാട്ടുകാർ ഓടിക്കൂടി വിദ്യാർത്ഥികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്. കുട്ടികളുടെ പേര് വിവരങ്ങൾ ലഭ്യമല്ല.

Related posts

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾക്കെതിരെ തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത

Aswathi Kottiyoor

ഓണത്തിന് കൂടുതല്‍ വിനോദയാത്രകളുമായി കെ എസ് ആര്‍ ടി സി

Aswathi Kottiyoor

അരുണിനെ കുത്താനുള്ള ശ്രമം തടഞ്ഞ തന്നെയും ആക്രമിക്കാൻ ശ്രമിച്ചു; ഇരട്ടകട കൊലപാതകത്തിൽ നിർണായക ദൃക്സാക്ഷി മൊഴി

Aswathi Kottiyoor
WordPress Image Lightbox