23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • “നീരുറവ്” പദ്ധതി അവലോകനം
Uncategorized

“നീരുറവ്” പദ്ധതി അവലോകനം

പേരാവൂർ നവകേരളം കർമ്മപദ്ധതിയിൽ ഹരിതകേരളം മിഷന്റെ സഹായത്താൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിൽ നടപ്പിലാക്കുന്ന “നീരുറവ്” പദ്ധതിയുടെ മോഡൽ ബ്ലോക്ക് പഞ്ചായത്തായ പേരാവൂർ ബ്ലോക്കിൽ പദ്ധതിയുടെ നടത്തിപ്പ് അവലോകനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷനായി.ബ്ലോക്ക് സെക്രട്ടറി ആർ സജീവൻ പിപിടി അവതരണവും ഏഴ് പഞ്ചായത്തിലെ തൊഴിലുറപ്പ് അക്രഡിറ്റ് എഞ്ചിനിയർമാർ റിപ്പോർട് അവതരണവും നടത്തി.ജില്ലാ പോഗ്രാം ഓഫീസർ കെ സുരേന്ദ്രൻ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ എന്നിവർ പദ്ധതികൾ അവലോകനം ചെയ്തു. മാലൂർ 6.37, പേരാവൂർ 4.01,കണിച്ചാർ 3.84,മുഴക്കുന്ന് 3.67, കോളയാട് 3.49, കേളകം 3.43, കൊട്ടിയൂർ 2.85 എന്നിങ്ങനെ 27.69 കോടി രൂപയുടെ പദ്ധതിയാണ്‌ 2023-24 വർഷത്തിൽ പൂർത്തിയാക്കിയത്.ജലക്ഷാമം പരിഹരിക്കുന്നതിനായി ജനുവരി,ഫെബ്രുവരി മാസത്തോടെ 3000 താൽക്കാലിക തടയണകൾ ജലാശയങ്ങളിൽ നിർമാണം പൂർത്തിയാക്കും. പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, അസിസ്റ്റന്റ് സെക്രട്ടറിമാർ, സ്ഥിര സമിതി അധ്യക്ഷർ, ആസൂത്രണസമിതി ഉപാധ്യക്ഷൻമാർ, എംജിഎൻആർഇജി ഉദ്യോഗസ്ഥർ, വിഇഒമാർ, എന്നിവർ അവലോകനത്തിൽ പങ്കെടുത്തു. ജോയിന്റ് ബിഡിഒ റെജി പി മാത്യു, എംജിഎൻആർഇജി ജില്ലാ എഇ പി കെ ഹരികൃഷ്ണൻ, പി പി സാന്ദ്ര,നിഷാദ് മണത്തണ തുടങ്ങിയവർ സംസാരിച്ചു.

Related posts

തൃശൂരിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അജ്ഞാതൻ തീയിട്ടു; ഫാർമസി ഭാഗികമായി കത്തി നശിച്ചു

Aswathi Kottiyoor

കരഞ്ഞുകൊണ്ടാണ് അവന്‍ ഇന്നലെ വീട്ടിൽ വന്നത്; മാനസികമായി തകർന്നിരിക്കുകയാണ്’: വിദ്യാർത്ഥിയെ തല്ലിയ സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ കുടുംബം

Aswathi Kottiyoor

സച്ചിന്‍ ബേബിക്ക് സെഞ്ചുറി, സഞ്ജുവിന് ഫിഫ്റ്റി! വിജയ് ഹസാരെയില്‍ മുംബൈക്കെതിരെ കേരളത്തിന് മികച്ച സ്‌കോര്‍

Aswathi Kottiyoor
WordPress Image Lightbox