23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു
Uncategorized

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള ആലോചന.കേരളത്തിലെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽനിന്ന് മണൽവാരാൻ അനുമതി നൽകാനാണ് ആലോചിക്കുന്നത്. ഓഡിറ്റ് നടത്തിയതിൽ 17 നദികളിലാണ് മണൽ നിക്ഷേപം കണ്ടെത്തിയത്. അനധികൃത മണൽവാരൽ നിയന്ത്രിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഔദ്യോഗിക മണൽവാരൽ എന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്.

Related posts

സമാധാനം തകര്‍ത്താൽ ബജ്റംഗ്ദളിനെ നിരോധിക്കും’; നിലപാട് വ്യക്തമാക്കി കോൺഗ്രസ്

Aswathi Kottiyoor

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പഠനം തുടരാന്‍ ജാമ്യം വേണമെന്ന് പ്രതി അനുപമ, അപേക്ഷ തള്ളി കോടതി

Aswathi Kottiyoor

മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയവും മണ്ണിടിച്ചിലും; ഹിമാചല്‍പ്രദേശില്‍ 13 പേര്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox