25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നാട്ടുകാരും പഞ്ചായത്തും ഇടപെട്ടു; സർവ്വേ നടത്താനാകാതെ റവന്യൂവകുപ്പ് ഇന്നും മടങ്ങി
Uncategorized

നാട്ടുകാരും പഞ്ചായത്തും ഇടപെട്ടു; സർവ്വേ നടത്താനാകാതെ റവന്യൂവകുപ്പ് ഇന്നും മടങ്ങി

കേളകം: ചീങ്കണ്ണി പുഴയുടെ വളയംച്ചാൽ മുതൽ അടയ്ക്കാത്തോട് വരെയുള്ള ഭാഗം സർവ്വേ ചെയ്യാൻ എന്നപേരിൽ എത്തിയ റവന്യൂ അധികൃതർ നടപടികൾ ആരംഭിക്കാൻ കഴിയാതെ ഇന്നും മടങ്ങി. പഞ്ചായത്തിന്റേയും നാട്ടുകാരുടെയും ഇടപെടൽ മൂലമാണ് സർവ്വേ നടത്താതെ അധികൃതർ മടങ്ങിയത്.

പഞ്ചായത്തിനേയോ ജനങ്ങളേയോ വിവരം ഔദ്യോഗികമായി അറിയിക്കാതെയായിരുന്നു ഇന്നലെയും ഇന്നുമായി റവന്യൂ അധികൃതർ സർവേക്കെത്തിയത്. അപ്രതീക്ഷിത സർവേയിൽ ദുരൂഹത ആരോപിച്ച് ഇന്നലെ തന്നെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഔദ്യോഗികമായി യാതൊരുവിധ വിവരങ്ങളും ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതരും ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.ഇതിൻറെ തുടർച്ചയായാണ് ഇന്നും സർവേക്കെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞത്.

Related posts

മോദിയുടെ അധ്യക്ഷതയിൽ ജി20 വിർച്ച്വൽ ഉച്ചകോടി; ബ്രിക്സിൽ എത്തിയ ഷി ജിൻ പിങ് പങ്കെടുക്കില്ല, പുടിൻ എത്തിയേക്കും

Aswathi Kottiyoor

ബംഗളൂരുവിലെ ഫ്ളൈ ഓവറിൽ നിന്ന് നോട്ടുകൾ വാരിയെറിഞ്ഞ് ട്രാഫിക് തടസ്സമുണ്ടാക്കി; യൂ ട്യൂബർ പിടിയിൽ |

Aswathi Kottiyoor

മട്ടന്നൂർ കളറോഡിൽ റോഡ് ഇടിഞ്ഞ് ലോറി തോട്ടിലേക്ക് മറിഞ്ഞു*

Aswathi Kottiyoor
WordPress Image Lightbox