24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഹര്‍ത്താല്‍, രാജ്ഭവൻ മാര്‍ച്ച്, ഒന്നിലും കുലുങ്ങാതെ ഗവർണർ; ഒടുവിൽ വേറിട്ട സമരവുമായി സിപിഎം
Uncategorized

ഹര്‍ത്താല്‍, രാജ്ഭവൻ മാര്‍ച്ച്, ഒന്നിലും കുലുങ്ങാതെ ഗവർണർ; ഒടുവിൽ വേറിട്ട സമരവുമായി സിപിഎം

ഇടുക്കി: ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ പുതിയ സമരവുമായി ഇടുക്കിയിലെ സിപിഎം. റിപ്പപ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ക്ക് ഇടുക്കിയില്‍ നിന്ന് ഒരു ലക്ഷം പ്രതിഷേധ ഇ- മെയില്‍ അയക്കാനാണ് തീരുമാനം. പട്ടയ നടപടികള്‍ തടഞ്ഞ കോടതി ഉത്തരവിനെതിരെ നിയമ പോരാട്ടവും പ്രതിഷേധവും ശക്തമാക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 14 ന് നിയമസഭ പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതി ബിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. അതിനാൽ ചട്ടം രൂപീകരിക്കാനും കഴിയുന്നില്ല. രാജ് ഭവൻ മാർച്ച് ആടക്കം സംഘടപ്പിച്ചിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് പുതിയ പ്രതിഷേധ രീതി തെരഞ്ഞെടുത്തത്.

ഇടുക്കി ജില്ല രൂപീകൃതമായതിന്‍റെ അമ്പത്തി രണ്ടാം വാര്‍ഷികം ദിനമായ ജനുവവരി ഇരുപത്തിയാറിനാണ് ഗവർണർക്ക് ഇ- മെയിൽ അയക്കുന്നത്. ഇതിനുശേഷം രാജ് ഭവന് മുന്നിൽ കുടില്‍കെട്ടിയുള്ള അനിശ്ചിതകാല സമരം സംബന്ധിച്ച് എൽ ഡി എഫ് യോഗം തീരുമാനിക്കും. 1964 ലെ ഭൂപതിവ് നിയമത്തിൻറെ 71 ലെ ചട്ടപ്രകാരം ഇടുക്കിയിൽ കൈവശക്കാർക്ക് പട്ടയം നൽകുന്നത് നിർത്തി വയ്ക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ലോക് സഭ തെരഞ്ഞെടുപ്പിനു മുമ്പ് രണ്ടു വിഷയങ്ങളിലും പരിഹാരമുണ്ടായില്ലെങ്കിൽ തിരിച്ചടിയാകുമെന്ന ആശങ്കയും എൽഡിഎഫിനുണ്ട്.

Related posts

തൊഴിലുറപ്പ് സോഷ്യല്‍ ഓഡിറ്റ്; കേരളം വീണ്ടും ഒന്നാമത്; എം ബി രാജേഷ്

Aswathi Kottiyoor

‘വിളിച്ച എല്ലാ കല്യാണത്തിനും പോകാന്‍ കഴിയില്ലല്ലോ’; പലസ്തീന്‍ റാലിയിലേക്കുള്ള ക്ഷണത്തിന് സിപിഐഎമ്മിന് നന്ദി പറഞ്ഞ് ലീഗ്

Aswathi Kottiyoor

പാലക്കാടുൾപ്പടെ 12 ജില്ലകളിൽ നല്ല മഴയ്ക്ക് സാധ്യത, ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

Aswathi Kottiyoor
WordPress Image Lightbox