24.6 C
Iritty, IN
July 14, 2024
  • Home
  • Uncategorized
  • പ്രശസ്ത കഥകളി മേള ആചാര്യൻ ആയാംകുടി കുട്ടപ്പൻ മാരാർ അന്തരിച്ചു
Uncategorized

പ്രശസ്ത കഥകളി മേള ആചാര്യൻ ആയാംകുടി കുട്ടപ്പൻ മാരാർ അന്തരിച്ചു

തിരുവല്ല: പ്രശസ്ത കഥകളി മേള ആചാര്യൻ ആയാംകുടി കുട്ടപ്പൻ മാരാർ അന്തരിച്ചു. 93 വയസ്സായിരുന്നു. തിരുവല്ലയിലെ മതിൽഭാഗം മുറിയായിക്കൽ വീട്ടിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി വിശ്രമ ജീവിതത്തിലായിരുന്നു കുട്ടപ്പൻ മാരാർ.ഗുരു ചെങ്ങന്നൂർ കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം, കേരള സർക്കാരിന്റെ പല്ലാവൂർ അപ്പു മാരാർ സ്മാരക പുരസ്‌കാരം തുടങ്ങി കേരളത്തിന്‌ അകത്തും പുറത്തും നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. നീണ്ട എട്ട് പതിറ്റാണ്ട് ആയി കഥകളി മേള ലോകത്തെ അതികായനായിരുന്നു ആയാംകുടി കുട്ടപ്പൻ മാരാർ. 1931ലെ മീന മാസത്തിലെ തിരുവോണത്തിലാണ് ജനനം. കുഞ്ഞൻ മാരാർ നാരായണി ദമ്പതികളുടെ പുത്രനാണ് കുട്ടപ്പൻ മാരാർ. സംസ്കാരം പിന്നീട്.

Related posts

ഭൂമി സൂര്യന് ഏറ്റവുമടുത്ത്, ഇന്ന് പെരിഹീലിയന്‍ ദിനം

Aswathi Kottiyoor

സ്കൂൾ കാമ്പസിൽ 3 അധ്യാപികമാർക്കൊപ്പമുള്ള ലൈംഗിക വീഡിയോ വൈറലായി; അധ്യാപകനെതിരെ കേസ്, സസ്പെൻഷൻ

Aswathi Kottiyoor

ഇന്ത്യക്കാരെ രോമാഞ്ചം കൊള്ളിച്ച് ദേശീയ ഗാനത്തിന്റെ വാദ്യരൂപം; ഗ്രാമി ജേതാവിനെ പ്രശംസിച്ച് ശശി തരൂര്‍

Aswathi Kottiyoor
WordPress Image Lightbox