• Home
  • Uncategorized
  • മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കി ജീപ്പ് നിർത്താതെ പോയി; പൊലീസുകാരനെ വളഞ്ഞിട്ട് പിടികൂടി തടഞ്ഞുവച്ച് നാട്ടുകാർ
Uncategorized

മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കി ജീപ്പ് നിർത്താതെ പോയി; പൊലീസുകാരനെ വളഞ്ഞിട്ട് പിടികൂടി തടഞ്ഞുവച്ച് നാട്ടുകാർ

മലപ്പുറം വടക്കാങ്ങര കാളാവിൽ മദ്യപിച്ച് ഔദ്യോ​ഗിക വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോ​ഗസ്ഥനെ നാട്ടുകാർ തടഞ്ഞുവച്ചു. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐെ ​ഗോപി മോഹനെയാണ് നാട്ടുകാർ തടഞ്ഞുവച്ചത്. ഒടുവിൽ മങ്കട പൊലീസെത്തി ഉദ്യോ​ഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രി 10 മണിയോടെയാണ് ​ഗോപി മോഹൻ ഓടിച്ച വാഹനം അപകടമുണ്ടാക്കുന്നത്. പൊലീസ് വാഹനം ഒരു കാർ ഇടിച്ചിട്ട് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും ജീപ്പ് തടഞ്ഞുവച്ച നാട്ടുകാർ‌ ഉദ്യോ​ഗസ്ഥനെ പോകാൻ അനുവദിക്കാതിരിക്കുകയുമായിരുന്നു. കാർ ഇടിച്ച ശേഷം വേ​ഗത്തിൽ ഓടിച്ച ജീപ്പ് മറ്റൊരു ബൈക്കിനേയും ഇടിക്കാൻ ശ്രമിച്ചിരുന്നു. ഈ ബൈക്ക് യാത്രികനും മറ്റ് നാട്ടുകാരും ചേർന്നാണ് ജീപ്പ് വളഞ്ഞ് ഉദ്യോ​ഗസ്ഥനെ പുറത്തിറക്കിയത്.വണ്ടി തടഞ്ഞ് ഉദ്യോ​ഗസ്ഥനോട് സംസാരിച്ചപ്പോഴാണ് ഇദ്ദേഹം മദ്യപിച്ചിട്ടുള്ളതായി നാട്ടുകാർക്ക് ബോധ്യപ്പെടുന്നത്. ഉടൻ തന്നെ ഇവർ പൊലീസിൽ വിവരമറിയിച്ചു. ജില്ലാ പൊലീസ് മേധാവിയെ നാട്ടുകാർ വിളിച്ച് വിവരം പറഞ്ഞു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് മങ്കട പൊലീസെത്തി മദ്യപിച്ച് വാഹനമോടിച്ച ഉദ്യോ​ഗസ്ഥനെ കസ്റ്റഡിയിലെടുക്കുന്നത്.

Related posts

കണ്ണൂരിൽ നിന്നും ശബരിമല ഡ്യൂട്ടിക്ക് ട്രെയിനിൽ പുറപ്പെട്ട പോലീസുകാരനെ കാണാതായി

Aswathi Kottiyoor

റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് ഗ്രോ ബാഗില്‍ കഞ്ചാവുകൃഷി; കൃഷി ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെ

Aswathi Kottiyoor

അപ്രതീക്ഷിതമായി സ്വകാര്യ ബസിന്റെ കാമറയിൽ ദൃശ്യങ്ങൾ, തൃശൂരിൽ 2 കോടിയുടെ സ്വർണം കവർന്ന സംഭവത്തിൽ നിർണായക തെളിവ്

Aswathi Kottiyoor
WordPress Image Lightbox