24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ശാസിച്ചതിലെ വൈരാഗ്യം? മലയാളിയെ കൊന്ന് മരുഭൂമിയില്‍ കുഴിച്ചുമൂടി, മൃതദേഹം കണ്ടെത്തി; പ്രതികൾ പാകിസ്ഥാനികൾ
Uncategorized

ശാസിച്ചതിലെ വൈരാഗ്യം? മലയാളിയെ കൊന്ന് മരുഭൂമിയില്‍ കുഴിച്ചുമൂടി, മൃതദേഹം കണ്ടെത്തി; പ്രതികൾ പാകിസ്ഥാനികൾ

ഷാര്‍ജ യുഎഇയിലെ ഷാര്‍ജയില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പാകിസ്ഥാന്‍ സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍. തിരുവനന്തപുരം മുട്ടട സ്വദേശി അനില്‍ കുമാര്‍ വിന്‍സന്‍റ് (60 ആണ് കൊല്ലപ്പെട്ടത്. ജനുവരി രണ്ടിനാണ് അനിലിനെ കാണാതായത്.
ദുബൈയിലെ ടി സിംഗ് ട്രേഡിംഗ് എന്ന സ്ഥാപനത്തിലെ പിആര്‍ഒയാണ് അനില്‍. ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് പിടിയിലായ പാകിസ്ഥാന്‍ സ്വദേശികൾ. കുടുംബത്തിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അനില്‍ കുമാര്‍ ശാസിച്ചതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് വിവരം.

36 വര്‍ഷമായി ഈ കമ്പനിയിലെ ജീവനക്കാരനാണ് അനില്‍ കുമാര്‍. അന്വേഷണത്തില്‍ അനില്‍ കുമാറിനെ കഴുത്ത് ഞെരിച്ച് കൊന്ന് ഷാര്‍ജയിലെ മരുഭൂമിയില്‍ കുഴിച്ചുമൂടിയെന്ന് വിവരം ലഭിക്കുകയായിരുന്നു. ജനുവരി 12ന് മൃതദേഹം പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ മൂന്ന് പാകിസ്ഥാന്‍ സ്വദേശികള്‍ക്കെതിരെയാണ് കേസ്. മൃതദേഹം മറവു ചെയ്യാൻ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറായ പാക്കിസ്ഥാനി പൗരൻ യുഎഇയില്‍ നിന്ന് കടന്നുകളഞ്ഞതായാണ് വിവരം. കൊലപാതകത്തിന് സഹായിച്ച മറ്റ് രണ്ടുപേരാണ് പിടിയിലായത്.

Related posts

തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശം ബീച്ചിൽ

Aswathi Kottiyoor

റാന്നിയിൽ സ്കൂൾ ബസ് മറിഞ്ഞു; ഒരു കുട്ടിക്കും ജീവനക്കാരിക്കും പരുക്ക്

Aswathi Kottiyoor

ആരോ കൊല്ലാൻ ശ്രമിക്കുന്നു’’; ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിലവിളിച്ച് സന്ദീപ്

Aswathi Kottiyoor
WordPress Image Lightbox