23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കേളകം: ഓട്ടോറിക്ഷ തൊഴിലാളിയെ വ്യാജ പേപ്പർ നോട്ട് നൽകി പറ്റിച്ചു
Uncategorized

കേളകം: ഓട്ടോറിക്ഷ തൊഴിലാളിയെ വ്യാജ പേപ്പർ നോട്ട് നൽകി പറ്റിച്ചു

കേളകം ബസ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളിയായ താന്നി മലയിൽ തങ്കച്ചൻ ആണ് കബളിപ്പിക്കപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ഓട്ടം പോയി തിരിച്ചു വന്നപ്പോഴാണ് യാത്ര ചെയ്തയാൾ നൽകിയ പണം എണ്ണി നോക്കാനായി എടുത്തപ്പോളാണ് . 80 രൂപ തന്നതിൽ 20 രൂപയുടെ രണ്ട് വ്യാജ നോട്ടുകളുമാണ് ലഭിച്ചത്. മനോരഞ്ച്ചൻ ബാങ്ക് ഓഫ് ഇന്ത്യ എന്ന് പ്രിൻറ് ചെയ്ത നോട്ടുകൾ ആണ് ലഭിച്ചത്. മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് വ്യാജ പേപ്പർ നോട്ട് നിർമ്മിച്ചിരിക്കുന്നത്.
ഇതിനുമുമ്പ് ഇതേ ബസ് സ്റ്റാൻഡിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് വ്യാജ പേപ്പർ നോട്ടുകൾ നൽകി പറ്റിക്കപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാൻ നൽകുന്നതാണ് ഇത്തരം നോട്ടുകൾ പക്ഷേ ഒറിജിനലിലെ വെല്ലുന്ന നോട്ടുകളാണ് പലതും. തിരക്കിനിടയിൽ ആരും ശ്രദ്ധിക്കപ്പെടില്ല നോട്ടുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നാണ് അധികൃതർ പറയുന്നത്.

Related posts

23+17=30! അധ്യാപകന്‍റെ കണക്ക് തെറ്റിയപ്പോള്‍ പത്താംക്ലാസുകാരന് എ പ്ലസ് നഷ്ടം; സംഭവിച്ചത് ഗുരുതര പിഴവ്

Aswathi Kottiyoor

വസന്ത് വിഹാറിൽ മതിലിടിഞ്ഞ് കുഴിയിൽ വീണ് അപകടം: മരണം മൂന്നായി

Aswathi Kottiyoor

സംസ്ഥാനത്ത് പൊലിസ് സ്റ്റേഷനുകളുടെ ഘടനയിൽ വീണ്ടും മാറ്റം വരുന്നു; സ്റ്റേഷൻ ചുമതല എസ്.ഐമാർക്ക് തിരിച്ചു നൽകും

Aswathi Kottiyoor
WordPress Image Lightbox