പകല്‍ സമയങ്ങളില്‍ സാധാരണ വിനോദ സഞ്ചാരികളുടെ വലിയ തിരക്കനുഭവപ്പെടുന്ന പ്രദേശമാണ് ഇക്കോ പോയിൻറ്. എന്നാൽ പടയപ്പയെത്തിയ സമയത്ത് റോഡിൽ കാര്യമായി വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ധാരാളം വഴിയോരകടകൾ ഇവിടുണ്ട്. ഇതിൽ രണ്ടെണ്ണം തകർത്താണ് പഴങ്ങളെടുത്ത് കഴിച്ചത്.
കുറെ സമയം ഇവിടെ ചുറ്റിത്തിരിഞ്ഞ കാട്ടുകൊമ്പൻ ആളുകൾ ബഹളം വച്ചതോടെ പിൻവാങ്ങി. കഴിഞ്ഞ ദിവസം മൂന്നാര്‍ പെരിയവര പുതുക്കാട് എസ്റ്റേറ്റിലെത്തി കൃഷികൾ നശിപ്പിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് പെരിയവര എസ്റ്റേറ്റിലെ റേഷന്‍കട തകർത്ത് മൂന്ന് ചാക്ക് അരി ഭക്ഷിക്കുകയും ചെയ്തിരുന്നു. പകല്‍ സമയത്ത് പോലും പടയപ്പ ജനവാസ മേഖലയിൽ ചുറ്റിക്കറങ്ങുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.