22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഗുരുവായൂരില്‍ ഭണ്ഡാര വരുമാനമായി ജനുവരിയില്‍ ലഭിച്ചത് ആറ് കോടിരൂപ; 2 കിലോ സ്വര്‍ണവും ലഭിച്ചു
Uncategorized

ഗുരുവായൂരില്‍ ഭണ്ഡാര വരുമാനമായി ജനുവരിയില്‍ ലഭിച്ചത് ആറ് കോടിരൂപ; 2 കിലോ സ്വര്‍ണവും ലഭിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരുമാനമായി ജനുവരി മാസത്തില്‍ ലഭിച്ചത് ആറ് കോടിയിലധികം രൂപ. ജനുവരി മാസത്തെ ഭണ്ടാരം എണ്ണല്‍ ഇന്ന് പൂര്‍ത്തിയായപ്പോള്‍ ആകെ ലഭിച്ചത് 6,1308091രൂപയാണ്. 2കിലോ 415ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണവും ലഭിച്ചു.13 കിലോ 340ഗ്രാം വെള്ളിയാണ് ജനുവരി മാസത്തില്‍ ഇതുവരെ ലഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 ന്റെ 45 കറന്‍സികളും നിരോധിച്ച ആയിരം രൂപയുടെ 40കറന്‍സിയും അഞ്ഞൂറിന്റെ 153 കറന്‍സിയും ലഭിച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.ഇ- ഭണ്ഡാര വരവായി 2.07 ലക്ഷം രൂപയും ലഭിച്ചു. ക്ഷേത്രംകിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി 207007രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിത്.

Related posts

‘പിടിച്ചെടുത്തത് പഴയ ഫോണ്‍; മാറ്റിവെച്ചത് ഫോണില്‍ കുട്ടികള്‍ കളിക്കുന്നതിനാല്‍; കുട്ടിയുടെ പിതാവ്

Aswathi Kottiyoor

ഇത്തവണ വര്‍ധനവില്ല: റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ തുടരും, വളര്‍ച്ചാ അനുമാനം കൂട്ടി.*

Aswathi Kottiyoor

നിർമ്മാണവസ്തുക്കളുടെ അന്യായമായ വിലവർദ്ധനവ് പിൻവലിക്കണം: സി ഐ ടി യു ജില്ലാ കമ്മിറ്റി |

WordPress Image Lightbox