23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • നവകേരള സദസില്‍ നല്‍കിയ പരാതിയിൽ പരിഹാരം; മറയൂരിലെ 43 കുടുംബങ്ങൾക്ക് ഉടൻ പട്ടയം ലഭിക്കും
Uncategorized

നവകേരള സദസില്‍ നല്‍കിയ പരാതിയിൽ പരിഹാരം; മറയൂരിലെ 43 കുടുംബങ്ങൾക്ക് ഉടൻ പട്ടയം ലഭിക്കും

ഇടുക്കി: നവകേരള സദസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മറയൂർ രാജീവ് ഗാന്ധി കോളനിയിലെ 50 കുടുംബങ്ങളുടെ പട്ടയത്തിനായുള്ള പോരാട്ടത്തിന് പരിഹാരം. 43 പേർക്ക് ഉടൻ പട്ടയം നല്‍കാനും ബാക്കിയുള്ള 7 പേരുടെ അപേക്ഷ പരിശോധിക്കാനും റവന്യു വകുപ്പിന് താലൂക്ക് ലാന്‍റ് അസൈന്‍മെന്‍റ് കമ്മിറ്റി നിർദേശം നല്‍കി. കോളനിക്കാരുടെ 30 വര്‍ഷത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

മുപ്പതു വര്‍ഷത്തിലേറെയായി കോളനിയില്‍ താമസിക്കുന്നവര്‍. എല്ലാവരുടെയും ഭൂമി 10 സെന്‍റില്‍ താഴെ. ആര്‍ക്കും പട്ടയമില്ല. പലതവണ അപേക്ഷകള്‍ നല്‍കിയെങ്കിലും പ്രദേശത്തെ ഭൂമിപ്രശ്നം വിനയായി. ഒടുവിലാണ് പരിഹാരത്തിനായി നവകേരള സദസിനെ സമീപിക്കുന്നത്. തുടര്‍ന്ന് വിഷയം ദേവികുളം താലൂക്ക് ലാന്‍റ് അസൈന്‍മെന്‍റ് കമ്മിറ്റി പരിശോധിച്ചു. ഇതിനുശേഷമാണ് പട്ടയം നല്‍കാന്‍ നിർദേശിച്ചത്.

Related posts

കോഴിക്കോട് മരിച്ച രണ്ടു പേർക്ക് നിപ്പ; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

Aswathi Kottiyoor

ഉത്സവ പറമ്പിലെ ചോക്കുമിഠായിയില്‍ കണ്ടെത്തിയത് മാരക രാസവസ്തുവായ റോഡമിന്‍ ബി; പിടികൂടിയത് പാലക്കാട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍

Aswathi Kottiyoor

എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ് നീണ്ടത് 22 മണിക്കൂർ; പരിശോധന പൂർത്തിയാക്കി സംഘം മടങ്ങി

Aswathi Kottiyoor
WordPress Image Lightbox