24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഇരിട്ടിഉപജില്ല കായികമേള സമാപിച്ചു. ഇരട്ട കിരീടം നേടി തൊണ്ടിയിൽ സെൻ്റ് ജോൺസ് യു പി സ്കൂൾ
Uncategorized

ഇരിട്ടിഉപജില്ല കായികമേള സമാപിച്ചു. ഇരട്ട കിരീടം നേടി തൊണ്ടിയിൽ സെൻ്റ് ജോൺസ് യു പി സ്കൂൾ


പേരാവൂർ :ഇരിട്ടി ഉപജില്ലാ കായികമേള പേരാവൂർ സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സമാപിച്ചു. സമാപന സമ്മേളനം ഇരട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബാബുരാജ് കെ എ ഉദ്ഘാടനം ചെയ്തു. സെൻറ് ജോൺസ് യു.പി സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ.ഫാ. വിനോദ് ഇട്ടിയപാറ അധ്യക്ഷത വഹിച്ചു. സെൻ്റ്. ജോൺസ് യുപി സ്കൂൾ പ്രധാന അധ്യാപകൻ സോജൻ വർഗീസ്, ഗവ. യു. പി സ്കൂൾ പ്രധാനാധ്യാപകൻ ഈസ വി.കെ, കൊട്ടിയൂർ എസ്. എൻ. എൽ പി സ്കൂൾ പ്രധാനാധ്യാപകൻ ദിനേശ് പി കെ, സെന്റ് ജോൺസ് യു.പി സ്കൂൾ പി.ടി.എ പ്രസിഡണ്ട് വിനോദ് നടുവത്താനി, ഇരിട്ടി ഉപജില്ല എച്ച്. എം. ഫോറം സെക്രട്ടറി എന്നിവർ സംസാരിച്ചു.
വിജയികൾക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ട്രോഫികൾ വിതരണം ചെയ്തു.
എൽ.പി. വിഭാഗത്തിൽ 72 പോയൻ്റുകൾ നേടി തൊണ്ടിയിൽസെൻ്റ്.ജോൺസ് യുപി സ്കൂൾ ഒന്നാം സ്ഥാനവും 30 പോയിന്റുകൾ നേടി ഇരിട്ടി ഐ. ഐ. എം. എൽ പി. സ്കൂൾ രണ്ടാം സ്ഥാനവും നേടി.
യു.പി. കിഡ്ഡീസ് വിഭാഗത്തിൽ 31 പോയൻ്റുകൾ നേടി തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂൾ ഒന്നാം സ്ഥാനവും 21 പോയൻ്റുകൾ നേടി തലക്കാണി ഗവ. യു പി. സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Related posts

‘സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ല, മാറ്റിനിർത്തില്ല, ഇനിയും പരിപാടിയുടെ ഭാ​ഗമാകും’: ​ഗായകസംഘടന സമം

Aswathi Kottiyoor

രാജ്യത്തെ നടുക്കിയ തുറമുഖം തീപിടുത്തത്തിന് പിന്നിൽ യൂട്യൂബർമാരോ? സംശയമുണർത്തി പൊലീസ് അന്വേഷണം

Aswathi Kottiyoor

വ്യവസായ ചട്ടങ്ങൾ പരിഷ്‌കരിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു

Aswathi Kottiyoor
WordPress Image Lightbox