29.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • സ്കൂട്ടറിൽ സഞ്ചരിക്കവെ എതിരെ വന്ന സ്വകാര്യബസ് ഇടിച്ച് വീഴ്ത്തി, റിട്ട. ഡെപ്യൂട്ടി തഹസിൽദാർക്ക് ദാരുണാന്ത്യം
Uncategorized

സ്കൂട്ടറിൽ സഞ്ചരിക്കവെ എതിരെ വന്ന സ്വകാര്യബസ് ഇടിച്ച് വീഴ്ത്തി, റിട്ട. ഡെപ്യൂട്ടി തഹസിൽദാർക്ക് ദാരുണാന്ത്യം

ഹരിപ്പാട്: ആലപ്പുഴയിൽ സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് റിട്ട. ഡെപ്യൂട്ടി തഹസിൽദാർ മരിച്ചു. തൃക്കുന്നപുഴ ശ്രീധർമ്മശാസ്ത ക്ഷേത്രം ദേവസ്വം സെക്രട്ടറിയും കാർത്തികപള്ളി താലൂക്ക് റിട്ട. ഡെപ്യൂട്ടി താഹസിൽദാറുമായ സുഗുണാനന്ദൻ (73)ആണ് മരിച്ചത്. തൃക്കുന്നപുഴ പാലത്തിനു കിഴക്ക് ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. സുഗുണാനന്ദൻ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.അപകടം നടന്ന ഉടൻ തന്നെ സുഗുണാനന്ദനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് പരുമലയിലെ സ്വകാര്യആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പരേതയായ ലക്ഷ്മികുട്ടി. മക്കൾ: സുധിലാൽ തൃക്കുന്നപുഴ (ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം), സ്മിത, സംഗീത. മരുമക്കൾ: മഞ്ജു, അനിൽ, അനീഷ്.

Related posts

കുഞ്ഞൂഞ്ഞ് ഇല്ലാത്ത ആദ്യ ഞായർ; വിങ്ങി പുതുപ്പള്ളിക്കാർ, കല്ലറയിലേക്ക് ജനപ്രവാഹം

Aswathi Kottiyoor

സര്‍വകക്ഷി യോഗത്തില്‍ തീരുമാനം; പന്നിയങ്കര ടോള്‍ പ്ലാസയിൽ സ്കൂള്‍ വാഹനങ്ങളിൽ നിന്ന് ടോള്‍ പിരിക്കില്ല

Aswathi Kottiyoor

തെരുവ് നായ കുറുകെ ചാടി നിയന്ത്രണംവിട്ട് മുച്ചക്രവാഹനം മറിഞ്ഞ് കൊട്ടിയൂർ സ്വദേശിനിക്ക് ദാരുണാന്ത്യം.

Aswathi Kottiyoor
WordPress Image Lightbox