24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയത് 14 പേരുടെ കെഎസ് യു-ഫ്രട്ടേണിറ്റി സംഘം’, ആരോപണവുമായി യൂണിയൻ ചെയർമാൻ
Uncategorized

‘എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയത് 14 പേരുടെ കെഎസ് യു-ഫ്രട്ടേണിറ്റി സംഘം’, ആരോപണവുമായി യൂണിയൻ ചെയർമാൻ

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെചെയർമാൻ ക്രട്ടറിയെ കുത്തിയത് 14 പേരടങ്ങുന്ന ആക്രമി സംഘമെന്ന് കോളേജ് യൂണിയൻചെയർമാൻ തമീം റഹ്മാൻ പറഞ്ഞു. കെഎസ് യു- ഫ്രട്ടേണിറ്റി പ്രവർത്തകനാണ് പിന്നിലെന്നും തമീം ആരോപിച്ചു. പരിക്കേറ്റ യുണിറ്റ് സെക്രട്ടറി നാസർ അബ്ദുൽ റഹ്‌മാൻ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 12 മണി കഴിഞ്ഞ് പരിശീലനത്തിന് ശേഷം താഴേയ്ക്ക് ഇറങ്ങുന്നതിനെയാണ് ആക്രമണമുണ്ടായത്. വടിവാളും ബിയറ് കുപ്പിയും കൊണ്ടും ക്രൂരമായി ആക്രമിച്ചുവെന്നും യൂണിയൻ ചെയർമാൻ ആരോപിച്ചു. കെ എസ് യു പ്രവർത്തതകനായ അമൽ ടോമി, ഫ്രട്ടേണിറ്റി പ്രവർത്തകൻ ബിലാൽ എന്നിവർ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നും എസ് എഫ് ഐ ആരോപിച്ചു.മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു

Aswathi Kottiyoor

മൂന്നാർ മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പ; നെല്ലിയാമ്പതിയിൽ ചില്ലിക്കൊമ്പൻ; കണ്ണൂർ അടക്കാത്തോട് ഇറങ്ങിയ കടുവയെ പിടികൂടാനായില്ല; വിവിധ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം

Aswathi Kottiyoor

നാടിനെ ഞെട്ടിച്ച കുനിയില്‍ ഇരട്ടക്കൊലക്കേസ്; 12 പ്രതികൾ കുറ്റക്കാര്‍, ഒമ്പതുപ്രതികളെ വെറുതെവിട്ടു.

Aswathi Kottiyoor
WordPress Image Lightbox