24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • സെന്റർ ഫോർ പോളിസി റിസർച്ചിന്റെ FCRA ലൈസൻസ് റദ്ദാക്കി
Uncategorized

സെന്റർ ഫോർ പോളിസി റിസർച്ചിന്റെ FCRA ലൈസൻസ് റദ്ദാക്കി


പ്രമുഖ പൊതുനയ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ പോളിസി റിസർച്ചിന്റെ (സിപിആർ) FCRA ലൈസൻസ് റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. ഇതോടെ സ്ഥാപനത്തിന് വിദേശ സംഭാവനകൾ സ്വീകരിക്കാൻ ആകില്ല.

2023 ഫെബ്രുവരി 27 ന് സിപിആറിന്റെ എഫ്‌സിആർഎ ലൈസൻസ് 180 ദിവസത്തേക്ക് സസ്‌പെൻറ് ചെയ്തിരുന്നു. പിന്നീട് സസ്‌പെൻഷൻ 180 ദിവസത്തേക്ക് കൂടി നീട്ടി. ചട്ട ലംഘനം ആരോപിച്ചാണ് നടപടി.കറന്റ് അഫയേഴ്‌സ് പ്രോഗ്രാമുകൾ സംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന്റ പേരിലാണ് നടപടിയെന്നും, ഇത് ചട്ട വിരുദ്ധമാണെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 2022 സെപ്റ്റബറിൽ ആദായയും നികുതി വകുപ്പ് സിപിആറിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയിരുന്നു.

Related posts

വയനാട്ടിലേക്ക് കൂടുതൽ ദൗത്യസംഘത്തെ അയയ്ക്കാൻ വനംമന്ത്രി; മാനന്തവാടിയിൽ നിരോധനാജ്ഞ

Aswathi Kottiyoor

തൃശൂരില്‍ പെണ്‍കുട്ടിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.

Aswathi Kottiyoor

കാണാതായ പഞ്ചായത്ത് അസി. സെക്രട്ടറി മധുരയിലുണ്ടെന്ന് സൂചന; സിപിഎം ഭീഷണിയിൽ അസ്വസ്ഥനായിരുന്നെന്ന് മകൻ മൊഴി

Aswathi Kottiyoor
WordPress Image Lightbox