26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പേരാവൂർ മർച്ചന്റ്സ് ചേംബർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും യു.എം.സിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും നടന്നു.
Uncategorized

പേരാവൂർ മർച്ചന്റ്സ് ചേംബർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും യു.എം.സിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും നടന്നു.

പേരാവൂർ വ്യാപാര സംഘടന യായ യുണൈറ്റഡ് മർച്ചന്റ്സ് ചേംബറിന്റെ നേതൃത്വത്തിൽ ആരംഭിച്ച പേരാവൂർ മർച്ചൻ്റസ് ചേംബർ വെൽഫെയർ കോ ഓപ്പ റേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം ഡോ.വി.ശിവദാസൻ എംപിയും പുതിയ ഓഫിസിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം എൽഎയും നിർവഹിച്ചു. സംഘം പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൊസൈറ്റി വൈസ് പ്രസിഡൻറ് കെ. എം ബഷീർ സ്വാഗതം പറഞ്ഞു.വായ്‌പ വിതരണം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുധാകരനും അംഗത്വ ക്ഷേമ നിധി പദ്ധതി പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.വേണുഗോപാലും സ്ട്രോങ് റൂം സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാർ ഇ.രാജേന്ദ്രനും ആദ്യ നിക്ഷേപ സ്വീകരണം അസി.റജിസ്ട്രാർ ടി.ജി.രാജേഷ് കുമാറും ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗങ്ങ ളായ ജൂബിലി ചാക്കോ, വി.ഗീത, പഞ്ചായത്തംഗം റജീന സിറാജ്, കെ.സമീറ, ടി.എഫ്.സെബാസ്‌റ്റ്യൻ, സി.എച്ച്.അലിക്കുട്ടി ഹാജി, എം.രാജൻ, ഷെഫീർ ചെക്യാട്ട്, കെ.എ.രജീഷ്, സി.ആദർശ്, സിറാജ് പൂക്കോത്ത്, പി.വി.പ്രഭാ കരൻ, ഡോ.വി.രാമചന്ദ്രൻ, കൊച്ചിൻ രാജൻ ഒ.ജെ.ബെന്നി എന്നി വർ സംസാരിച്ചു.ചടങ്ങിൽ സംസ്ഥാന കലോത്സവത്തിൽ നാടോടി നൃത്തത്തിനും ഭരതനാട്യത്തിനും എ ഗ്രേഡ് നേടിയ യദുകൃഷ്ണനെ ആദരിച്ചു.

Related posts

മാതാപിതാക്കളെ നോക്കാന്‍ വീട്ടിലെത്തിയ നഴ്സിനെ നിരവധി തവണ പീഡിപ്പിച്ച ദന്തഡോക്ടര്‍ അറസ്റ്റില്‍ –

Aswathi Kottiyoor

എന്‍റെ മരണത്തിന് ഉത്തരവാദി’; വീട്ടമ്മയുടെ മരണത്തിൽ ആത്മഹത്യ കുറിപ്പ്, അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍

Aswathi Kottiyoor

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് ഓലമടൽ വീണു, ഹെൽമെറ്റ് പൊട്ടി, യുവതിയുടെ തലയിൽ ആഴത്തിൽ മുറിവ്

Aswathi Kottiyoor
WordPress Image Lightbox