26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • രഹസ്യ അക്കൗണ്ടിലൂടെ സിപിഐഎം കോടികൾ നിക്ഷേപിച്ചു; കരുവന്നൂരിൽ ഗുരുതര വെളിപ്പെടുത്തലുകളുമായി ഇ.ഡി
Uncategorized

രഹസ്യ അക്കൗണ്ടിലൂടെ സിപിഐഎം കോടികൾ നിക്ഷേപിച്ചു; കരുവന്നൂരിൽ ഗുരുതര വെളിപ്പെടുത്തലുകളുമായി ഇ.ഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നlർണ്ണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയlൽ. കരുവന്നൂർ ബാങ്കിൽ നlയമവിരുദ്ധ വായ്പ്പകൾ അനുവദിക്കാൻ മന്ത്രി പി.രാജീവിന്റെ സമ്മർദമുണ്ടായെന്ന് ഇ.ഡി സത്യവാങ്മൂലം സമർപ്പിച്ചു. 17 സി.പി.എം ഏരിയാ കമ്മിറ്റികളുടേതായി 25 രഹസ്യ അക്കൗണ്ടുകൾ കരുവന്നൂർ ബാങ്കിലുണ്ടായിരുന്നു .രഹസ്യ അക്കൗണ്ടുകൾ വഴി സി.പി.എം നിക്ഷേപം നടത്തിയത് 100 കോടിയിലധികം രൂപയെന്നും ഇ.ഡി വെളിപ്പെടുത്തി.കരുവന്നൂർ സഹകരണ ബാങ്കിൽ നിയമവിരുദ്ധ വായ്പ്പകൾ അനുവദിക്കാൻ മന്ത്രി പി.രാജീവ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ സമ്മർദം ചെലുത്തിയെന്ന് ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ മൊഴി നൽകിയതായാണ് ഇ.ഡിയുടെ വെളിപ്പെടുത്തൽ. തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്ന എ.സി മൊയ്തീൻ , പാലോളി മുഹമ്മദ് കുട്ടി,വിവിധ ഏരിയ ,ലോക്കൽകമ്മിറ്റി സെക്രട്ടറിമാർ എന്നിവരും സമ്മർദം ചെലുത്തിയെന്നും സുനിൽ കുമാറിന്റെ മൊഴിയിലുണ്ട്.

കരുവന്നൂർ ബാങ്കിൽ 17 സി.പി. എം. ഏരിയാ കമ്മിറ്റികളുടെ പേരിൽ 25 രഹസ്യ അക്കൗണ്ടുകളുണ്ടായിരുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടെ ഈ രഹസ്യ അക്കൗണ്ടുകൾ വഴിയുള്ള സി.പിഎമ്മിന്റെ കള്ളപ്പണ നിക്ഷേപം 100 കോടിയിൽ പരം വരും. പാർട്ടി കെട്ടിട ഫണ്ട് അക്കൗണ്ട് , ഏരിയ കോൺഫറൻസ്, സുവനീർ അക്കൗണ്ട് എന്നീ പേരുകളിൽ രഹസ്യ അക്കൗണ്ടുകൾ തുറന്ന് തട്ടിപ്പ് നടത്തി. പാർട്ടി ലെവി ,പാർട്ടി ഫണ്ട്, ഇലക്ഷൻ ഫണ്ട് എന്നിവയിൽ നിന്നുമുള്ള പണം ഈ രഹസ്യ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടതായും ഇഡി വ്യക്തമാക്കി. ഇതിനിടെ കരുവന്നൂരിൽ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്ന് മന്ത്രി പി.രാജീവ് പ്രതികരിച്ചു.

Related posts

ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക എവിടെ നിന്നെന്ന് സ്ഥിരീകരിക്കാൻ കഴിയില്ല’; പൊലീസിന്റെ റിപ്പോർട്ട് തള്ളി മെഡിക്കൽ ബോർഡ്

Aswathi Kottiyoor

കാട്ടാക്കട ക്രിസ്ത്യൻ കോളജ് ആൾമാറാട്ടം; വിശാഖിന് മത്സരിക്കാനും യോഗ്യതയില്ല

Aswathi Kottiyoor

5 വയസ്സുകാരായ ഇരട്ടകള്‍ തമ്മില്‍ വഴക്ക്, ഒരാള്‍ മറ്റെയാളെ അടുക്കളയിലുണ്ടായിരുന്ന കത്തി കൊണ്ട് കുത്തിക്കൊന്നു

Aswathi Kottiyoor
WordPress Image Lightbox