22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • അലക്കുന്നതിനിടെ മകൻ അടുത്തെത്തി, കാൽവഴുതി കിണറ്റിൽ വീണു; രക്ഷിക്കാൻ എടുത്തുചാടി അമ്മയും, രണ്ടു മരണം
Uncategorized

അലക്കുന്നതിനിടെ മകൻ അടുത്തെത്തി, കാൽവഴുതി കിണറ്റിൽ വീണു; രക്ഷിക്കാൻ എടുത്തുചാടി അമ്മയും, രണ്ടു മരണം

ചെന്നൈ: തമിഴ്നാട്ടിൽ അമ്മയും മകനും കിണറ്റിൽ മുങ്ങിമരിച്ചു. ചെങ്കൽപെട്ട് കൂവത്തൂരിലാണ് ദാരുണ സംഭവമുണ്ടായത്. വിമല റാണി(35), മകൻ പ്രവീൺ(15) എന്നിവരാണ് മരിച്ചത്. വിമല തുണി കഴുകുന്നതിനിടെ പ്രവീൺ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. സംഭവം കണ്ടയുടനെ മകനെ രക്ഷിക്കാനായി വിമല കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. കിണറ്റിലെ വെള്ളത്തിൽ വിമലയും മുങ്ങി മരിച്ചു.

ഇരുവരും കിണറിനോട് ചേർന്ന് ഇരിക്കുന്നത് കണ്ടുവെന്ന് അയൽക്കാർ പറയുന്നു. പിന്നീട് അലക്കാനെത്തിയവരാണ് കിണറിൽ സാരി പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഫയർഫോഴ്സും പൊലീസുമെത്തി ഇരുവരുടേയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

പുലർച്ചെ ശബ്ദം കേട്ട് എഴുന്നേറ്റു, നിലവിളിച്ചപ്പോൾ കത്തി വീശി കള്ളൻ, വെട്ടേറ്റ വയോധിക ചികിത്സയിൽ

Aswathi Kottiyoor

‘ഷോകേസിൽ വയ്ക്കേണ്ടവരല്ല ആദിവാസികൾ’; കനകക്കുന്ന് ആദിവാസി പ്രദർശന വിവാദത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ

Aswathi Kottiyoor

മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡ് അലൈൻമെന്റിന് സർക്കാർ അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox