24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ‘ആവേശത്തില്‍ എന്തും വിളിച്ച് പറയരുത്’; സത്താര്‍ പന്തലൂരിന്റെ കൈവെട്ട് പ്രസംഗം തള്ളി ജിഫ്രി മുത്തുക്കോയ തങ്ങള്‍
Uncategorized

‘ആവേശത്തില്‍ എന്തും വിളിച്ച് പറയരുത്’; സത്താര്‍ പന്തലൂരിന്റെ കൈവെട്ട് പ്രസംഗം തള്ളി ജിഫ്രി മുത്തുക്കോയ തങ്ങള്‍

എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തലൂരിന്റെ കൈവെട്ട് പ്രസംഗത്തെ തള്ളി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആവേശവും വികാരവും തോന്നിയാല്‍ എന്തും വിളിച്ചുപറയരുതെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ താക്കീത്. പ്രസംഗത്തില്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. ജനങ്ങള്‍ക്ക് വെറുപ്പും വിരോധവുമുണ്ടാക്കുന്ന വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.കാസര്‍ഗോഡ് പൈവളികെയില്‍ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമര്‍ശങ്ങള്‍. സൗഹാര്‍ദം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഓര്‍മിപ്പിച്ചു. സത്താര്‍ പന്തല്ലൂരിന്റെ കൈവെട്ട് പ്രസംഗം വിവാദമായ പശ്ചാത്തലത്തിലായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഓര്‍മപ്പെടുത്തല്‍.

Related posts

മായം കലര്‍ന്ന വെളിച്ചെണ്ണ ഒഴുകുന്നു; പരിശോധിക്കാന്‍ സംവിധാനമില്ലാതെ കേരളം

Aswathi Kottiyoor

സ്പോർട്സിലും തിളങ്ങി കേരളം ഏറ്റെടുത്ത് പഠിപ്പിക്കുന്ന മണിപ്പൂർ ബാലിക ‘ജേ ജെം’; 100 മീറ്റർ ഓട്ടത്തിൽ രണ്ടാമത്, റിലേയിലും ജയം

Aswathi Kottiyoor

ഇത്തവണ കാല്‍ ശതമാനം വര്‍ധന: റിപ്പോ 6.50ശതമാനമായി, പലിശ ഇനിയും കൂടും.*

Aswathi Kottiyoor
WordPress Image Lightbox