20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • മുടി ചവിട്ടിപ്പിടിച്ച് മര്‍ദ്ദിച്ചു, വസ്ത്രം കീറി; കളക്ടറേറ്റ് മാര്‍ച്ചിനിടയിലെ പൊലീസ് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍
Uncategorized

മുടി ചവിട്ടിപ്പിടിച്ച് മര്‍ദ്ദിച്ചു, വസ്ത്രം കീറി; കളക്ടറേറ്റ് മാര്‍ച്ചിനിടയിലെ പൊലീസ് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍

കണ്ണൂരിലെ കളക്ടറേറ്റ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് മര്‍ദ്ദനത്തില്‍ നിയമനടപടിയുമായി യൂത്ത് കോണ്‍ഗ്രസ്. ബൂട്ടിട്ട് ചവിട്ടുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണന്‍ സംസ്ഥാന, ദേശീയ വനിതാ കമ്മീഷനുകളില്‍ പരാതി നല്‍കി. നീതി ലഭിച്ചില്ലങ്കില്‍ കോടതിയെ സമീപിക്കുമെന്നും റിയ നാരായണന്‍ വ്യക്തമാക്കി.കളക്ടറേറ്റ് മാര്‍ച്ചിനിടെ പൊലീസ് മുടി ചവിട്ടിപ്പിടിച്ച് മര്‍ദ്ദിച്ചെന്നും, വസ്ത്രം കീറിയെന്നും റിയയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ക്രൂരമായ അതിക്രമം നേരിട്ടുവെന്നും മര്‍ദനമേറ്റ റിയ നാരായണന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വെളളിയാഴ്ച യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് വനിതാ നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റത്. ബലപ്രയോഗത്തിനിടെ നിലത്ത് വീണ അഴീക്കോട് മണ്ഡലം ഭാരവാഹി റിയ നാരായണന്റെ മുടി പൊലീസ് ചവിട്ടിപ്പിടിച്ചു. വസ്ത്രം വലിച്ചു കീറി. ജീന, മഹിത മോഹന്‍ എന്നിവരടക്കമുള്ള മറ്റ് വനിതാ നേതാക്കള്‍ക്കും പരുക്കേറ്റു. നീതി ലഭിക്കും വരെ നിയമ പോരാട്ടമെന്ന് റിയ വ്യക്തമാക്കി.

Related posts

മോദിയുടെ സന്ദര്‍ശനം; യുഎഇയുമായി ഇന്ത്യ എട്ട് ധാരണാപത്രങ്ങള്‍ ഒപ്പിട്ടു

Aswathi Kottiyoor

‘പ്രശാന്തൻ ഇനി സർവ്വീസിൽ വേണ്ട, പിരിച്ചുവിടും; സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകില്ല’; മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

എയർപോർട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ മുഖത്തടിച്ച് എയർലൈൻ ജീവനക്കാരി, വീട്ടിലേക്ക് വരുമോയെന്ന് ചോദിച്ചെന്ന് പരാതി

Aswathi Kottiyoor
WordPress Image Lightbox