22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • അപ്രതീക്ഷിതമായി പുലി മുന്നിലേക്ക് ചാടി; ബൈക്കിടിച്ച് വീണ് യുവാവിന് പരിക്ക്
Uncategorized

അപ്രതീക്ഷിതമായി പുലി മുന്നിലേക്ക് ചാടി; ബൈക്കിടിച്ച് വീണ് യുവാവിന് പരിക്ക്

മലപ്പുറം: മലപ്പുറത്ത് റോഡിലിറങ്ങിയ പുലിയെ ബൈക്കിടിച്ച് വീണ് യുവാവിന് പരിക്കേറ്റു. മലപ്പുറം വഴിക്കടവ് നെല്ലിക്കുത്ത് – രണ്ടാംപാടം റോഡിലാണ് പുലിയിറങ്ങിയത്. മണിമൂളി സ്വദേശി പന്താർ അസറിനാണ് പരിക്കേറ്റത്. അപ്രതീക്ഷിതമായി മുന്നിൽ ചാടിയ പുലിയെ തട്ടി ബൈക്ക് മറിയുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. ബൈക്കിൽ വരുന്നതിനിടെ പുലി മുന്നിലേക്ക് ചാടുകയായിരുന്നു. വീഴ്ച്ചയിൽ അസറിന്റെ കാലിന്റെ തുടയ്ക്ക് പരിക്കേറ്റു. നിലവിൽ അസർ ചികിത്സയിലാണ്.

Related posts

സ്റ്റഡി ഇന്‍ കേരള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം

Aswathi Kottiyoor

ഓണം ബമ്പർ ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ട് തർക്കം; കൊല്ലത്ത് ഒരാളെ വെട്ടിക്കൊന്നു

Aswathi Kottiyoor

ബാലപീഡകരെ ശസ്ത്രക്രിയയിലൂടെ വന്ധ്യംകരിക്കാനുള്ള നീക്കവുമായി ഈ അമേരിക്കൻ സംസ്ഥാനം

Aswathi Kottiyoor
WordPress Image Lightbox