• Home
  • Uncategorized
  • ഹോട്ടൽ മുറിയിൽ കയറി ഇതരമത വിശ്വാസികളായ പുരുഷനെയും സ്ത്രീയെയും ആക്രമിച്ചു, തന്നെ കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തെന്ന് യുവതി; 5 പേർ പിടിയിൽ
Uncategorized

ഹോട്ടൽ മുറിയിൽ കയറി ഇതരമത വിശ്വാസികളായ പുരുഷനെയും സ്ത്രീയെയും ആക്രമിച്ചു, തന്നെ കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തെന്ന് യുവതി; 5 പേർ പിടിയിൽ

ഇട്ട്ഹോട്ടൽ മുറിയിൽ അതിക്രമിച്ച്‌ കയറി മുസ്ലീം യുവതിയെയും ഹിന്ദു പുരുഷനെയും ആക്രമിച്ചതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കർണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ പ്രതികൾക്കെതിരെ കൂട്ടബലാത്സംഗക്കുറ്റം ഉൾപ്പടെ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.പ്രതികളിൽ ചിലർ നേരത്തെയും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ഹോട്ടൽ മുറിയിൽ കയറി യുവതിയെ ആക്രമിക്കുന്നതിന്റെ വീഡിയോ പ്രതികൾ തന്നെ റെക്കോർഡു ചെയ്‌തിരുന്നു. അത് ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസിന് അധികം പണിപ്പെടാതെ തന്നെ ഇവരെ പിടികൂടാനായി.

പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 376 ഡി (കൂട്ടബലാത്സംഗം) ചുമത്തിയതായി ഹവേരി പൊലീസ് സൂപ്രണ്ട് അൻഷു കുമാർ അറിയിച്ചു. “ഞങ്ങൾ പ്രതികളായ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു, ആറാമൻ അപകടത്തിൽപ്പെട്ട് ആശുപത്രിയിലാണ്. അയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ ഉടൻ ഞങ്ങൾ അവനെയും കസ്റ്റഡിയിൽ എടുക്കും“. – ഹവേരി പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

Related posts

സുരഭി മുൻപും നിരവധി തവണ സ്വർണം കടത്തി, നിര്‍ണായക വിവരങ്ങള്‍’; കൂടുതല്‍ അറസ്റ്റ് ഉടനെന്ന് ഡിആർഐ

Aswathi Kottiyoor

നിയന്ത്രണം വിട്ട ബെെക്ക് കെഎസ്ആര്‍ടിസി ബസിന്റെ അടിയില്‍, യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor

ഇന്ത്യയുടെ ആദ്യ വന്ദേ മെട്രോ ഫ്ലാ​ഗ് ഓഫ് 16ന്; കുറഞ്ഞ ടിക്കറ്റ് നിരക്ക് 30 രൂപ

Aswathi Kottiyoor
WordPress Image Lightbox