24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • സൈന്യം ചോദ്യം ചെയ്ത മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട സംഭവം; യുവാക്കളുടെ ഗ്രാമം സൈന്യം ദത്തെടുക്കും
Uncategorized

സൈന്യം ചോദ്യം ചെയ്ത മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട സംഭവം; യുവാക്കളുടെ ഗ്രാമം സൈന്യം ദത്തെടുക്കും

ദില്ലി: ജമ്മു കശ്മീരിൽ സൈന്യം ചോദ്യം ചെയ്ത മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ കൊല്ലപ്പെട്ട യുവാക്കളുടെ ഗ്രാമം ഇന്ത്യൻ കരസേന ദത്തെെടുക്കുമെന്ന് റിപ്പോർട്ട്. രജൗരിയിലെ ടോപ്പി പീർ ഗ്രാമം ആണ് ദത്തെടുക്കുക. ഗ്രാമീണരുടെ വികസനത്തിനായി സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള ദീർഘകാല പദ്ധതി തയ്യാറാക്കുമെന്നും സൈന്യം അറിയിച്ചു. ബഫലിയാസ് സ്വദേശികളായ സഫീർ ഹുസൈൻ, മുഹമ്മദ് ഷൗക്കത്ത്, ഷാബിർ അഹമ്മദ് എന്നിവരെയാണ് ഡിസംബർ 23ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നേരത്തെ, ഇവരുടെ കുടുംബാം​ഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് അധികൃതർ രം​ഗത്തെത്തിയിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് യുവാക്കളെ ചോദ്യം ചെയ്തിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ സേന ചോദ്യം ചെയ്ത 13 യുവാക്കളിൽ ഇവരുമുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇത് സംബന്ധിച്ച് വ്യാജ പ്രചാരണം തടയുന്നതിനായാണ് രജൗരിയിലും പൂഞ്ചിലും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിരുന്നു.

Related posts

‘റോഡിൽ ക്യാമറ സ്ഥാപിച്ച ശേഷം അപകടം കുറഞ്ഞു’; ഇൻഷുറൻസ് പ്രിമിയം തുക കുറക്കണമെന്ന് കമ്പനികളോട് സർക്കാർ

Aswathi Kottiyoor

ഷാഡോ പൊലീസാണെന്ന് പറഞ്ഞ് കടയിലെത്തി പരിശോധന, 1000 രൂപ വാങ്ങി മടങ്ങി; വ്യാജനെ കയ്യോടെ പൊക്കി പൊലീസ്

ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: യുവാവിന് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

Aswathi Kottiyoor
WordPress Image Lightbox