23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • തൃശൂരിൽ പടക്ക നിർമാണശാലയിൽ റെയ്ഡ്; പൂരത്തിനായി സൂക്ഷിച്ച വെടിമരുന്നും പടക്കങ്ങളും പിടിച്ചെടുത്തു, അറസ്റ്റ്
Uncategorized

തൃശൂരിൽ പടക്ക നിർമാണശാലയിൽ റെയ്ഡ്; പൂരത്തിനായി സൂക്ഷിച്ച വെടിമരുന്നും പടക്കങ്ങളും പിടിച്ചെടുത്തു, അറസ്റ്റ്

തൃശ്ശൂര്‍: ചെറുതുരുത്തിയിൽ പടക്ക നിർമ്മാണശാലയിൽ അനധികൃതമായി സൂക്ഷിച്ച ആയിരം കിലോ വെടിമരുന്നും പടക്കങ്ങളും പൊലിസ് പിടിച്ചെടുത്തു. അഞ്ചുപേർ അറസ്റ്റിലായി. നിര്‍മ്മാണശാലയുടെ നടത്തിപ്പുകാരൻ സുരേന്ദ്രൻ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ചെറുതുരുത്തി പൊലീസ് ആണ് പരിശോധന നടത്തി വെടിമരുന്നുകളും പടക്കങ്ങളും പിടിച്ചെടുത്തത്. ദേശമംഗലം ഊരോളി കടവിലെ പടക്കശാലയിൽ നിന്നാണ് വെടിമരുന്നും പടക്കവും പിടിച്ചത്. പാലക്കാട് ഭാഗത്ത് അടുത്ത ദിവസം നടക്കാൻ പോകുന്ന പൂരത്തിന് പൊട്ടിക്കാൻ വെച്ചിരുന്നതെന്നാണ് മൊഴി. ഒ സി ഉണ്ണികൃഷ്ണൻ , പ്രഭാകരൻ, ഉണ്ണികൃഷ്ണൻ , വിനോദ്,അബ്ദുൽ മുത്തലിബ് എന്നീ അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന്‍റെ ലൈസൻസ് കഴിഞ്ഞവർഷം സെപ്റ്റംബർ തൃശ്ശൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സ്റ്റേ ചെയ്തിരുന്നു. ഇതിനുശേഷം പുതുക്കി കൊടുത്തിരുന്നില്ല. എന്നാല്‍, ലൈസന്‍സ് ഇല്ലാതെ അനധികൃതമായി പടക്ക നിര്‍മ്മാണശാല ഇവിടെ പ്രവര്‍ത്തിച്ചവരുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് പരിശോധന നടത്തി നടപടിയെടുത്തതെന്നും പൊലീസ് പറഞ്ഞു.

Related posts

പൂളക്കുറ്റി ജനകീയ സമിതിക്കെതിരെ പഞ്ചായത്തംഗം വ്യാജപ്രചരണം നടത്തുന്നതായി ആരോപണം

Aswathi Kottiyoor

ഭക്തിയുടെ നിറവിൽ ചക്കുളത്ത് കാവിൽ പൊങ്കാല നേദിച്ച് ആയിരങ്ങൾ

Aswathi Kottiyoor

സഹകരണ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക്

Aswathi Kottiyoor
WordPress Image Lightbox