• Home
  • Uncategorized
  • എഞ്ചിന്‍ ഘടിപ്പിച്ച വള്ളത്തിലെത്തി പമ്പയാറ്റിൽ മണലെടുപ്പ്; വിവരം കിട്ടിയ പൊലീസ് ബോട്ടിലെത്തി പിടികൂടി
Uncategorized

എഞ്ചിന്‍ ഘടിപ്പിച്ച വള്ളത്തിലെത്തി പമ്പയാറ്റിൽ മണലെടുപ്പ്; വിവരം കിട്ടിയ പൊലീസ് ബോട്ടിലെത്തി പിടികൂടി

ആലപ്പുഴ: പമ്പയാറ്റിൽ നിന്ന് അനധികൃതമായി മണലെടുത്ത രണ്ട് പേരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. എഞ്ചിന്‍ ഘടിപ്പിച്ച വള്ളത്തിൽ ആലപ്പുഴ നിന്നെത്തിയാണ് ഇവര്‍ മണലെടുത്തത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘവും ബോട്ടിലെത്തിയാണ് മണലെടുപ്പുകാരെ അറസ്റ്റ് ചെയ്തത്. തൃക്കുന്നപ്പുഴ പല്ലന സ്വദേശി ബിനു (46), കരുവാറ്റ സ്വദേശി കണ്ണൻ (22) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ആറാട്ടുപുഴ കടവിന് സമീപം പമ്പയാറ്റിൽ മണൽ വാരുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലിസ് ബോട്ടിൽ നടത്തിയ പരിശോധനയിൽ ആണ് രണ്ട് പേരെ പിടികൂടിയത്. ഇവർക്കെതിരെ കേരള നദീതട സംരക്ഷണ നിയമ പ്രകാരം കേസ് എടുത്തു.

Related posts

ചെളിയിലൂടെ തനിക്കും വണ്ടിയോടിക്കണമെന്ന് എംഎല്‍എ, ഇപ്പൊ ശെരിയാക്കാമെന്ന് സംഘാടകര്‍; ആവേശമായി ‘വണ്ടിപ്പൂട്ട്’

Aswathi Kottiyoor

രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ആഴ്ച; ചികിത്സ തുടങ്ങി, പക്ഷേ…നോവായി 20കാരിയായ നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ മരണം

Aswathi Kottiyoor

‘കള്ള വാഗ്ദാനങ്ങൾ നൽകിയുള്ള ബജറ്റ് പ്രസംഗം ജനങ്ങളെ പറ്റിക്കാനുള്ള വ്യാജരേഖ’: രമേശ് ചെന്നിത്തല

Aswathi Kottiyoor
WordPress Image Lightbox