24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ടിഎൻ പ്രതാപൻ എംപിയുടെ സ്റ്റാഫിനെതിരായ ആരോപണം; കെ സുരേന്ദ്രന് വക്കീൽ നോട്ടീസ്
Uncategorized

ടിഎൻ പ്രതാപൻ എംപിയുടെ സ്റ്റാഫിനെതിരായ ആരോപണം; കെ സുരേന്ദ്രന് വക്കീൽ നോട്ടീസ്

ന്യൂഡൽഹി/ തൃശൂർ: ടിഎൻ പ്രതാപൻ എംപിയുടെ പിആർഒ എൻഎസ് അബ്ദുൽ ഹമീദിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവ പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രന് വക്കീൽ നോട്ടീസ്. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. അനൂപ് വിആർ മുഖേനെയാണ് അബ്ദുൽ ഹമീദ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരി ഏഴിന് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് സുരേന്ദ്രൻ ഹമീദിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

പ്രതാപന് വേണ്ടി ഡൽഹിയിൽ നരേറ്റീവുകളുണ്ടാക്കുന്ന അബ്ദുൽ ഹമീദ് പിഎഫ്ഐക്കാരനാണെന്നായിരുന്നു ആരോപണം. ഡൽഹി കലാപത്തിൽ ഇയാളുടെ പങ്ക് വ്യക്തമാണെന്നും ജാമിഅ വിഷയത്തിൽ എൻഐഎ ചോദ്യം ചെയ്ത ആളാണ് ഹമീദെന്നുമായിരുന്നു സുരേന്ദ്രൻ്റെ ആരോപണങ്ങൾ. എന്നാൽ അബ്ദുൽ ഹമീദ് ആരോപണങ്ങൾ തള്ളിക്കളഞ്ഞിരുന്നു. അതേസമയം, നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനുള്ളിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നാണ് ഹമീദ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് മാധ്യമങ്ങളിലൂടെ സാമൂഹ്യമധ്യത്തിൽ പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts

വിളിച്ചിട്ടും വാതിൽ തുറന്നില്ല; ചവിട്ടിപ്പൊളിച്ച് കയറി നോക്കിയപ്പോൾ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ മലയാളി

Aswathi Kottiyoor

ഏഴ്‌ ജില്ലകളിൽ 42 വർഷത്തെ റെക്കോഡ്‌ ചൂട്‌ ; വരൾച്ചയ്‌ക്ക്‌ സാധ്യത ; 6–14 ശതമാനം വിളവ്‌ നഷ്‌ടം.*

Aswathi Kottiyoor

പലസ്തീൻ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ഗാസക്ക് പ്രതിമാസ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ

Aswathi Kottiyoor
WordPress Image Lightbox