24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഫ്ലൈറ്റ് വേണ്ട, ടാക്സി മതി, യുവതി ഇറങ്ങിയ മുറിയിൽ രക്തം, മകനെ കൊന്ന് ബാഗിലാക്കിയ അമ്മ, പൂട്ടിയ പൊലീസ് ആക്ഷൻ
Uncategorized

ഫ്ലൈറ്റ് വേണ്ട, ടാക്സി മതി, യുവതി ഇറങ്ങിയ മുറിയിൽ രക്തം, മകനെ കൊന്ന് ബാഗിലാക്കിയ അമ്മ, പൂട്ടിയ പൊലീസ് ആക്ഷൻ

പനാജി: നാല് വയസുകാരനെ ഗോവയിലെ ഹോട്ടൽ മുറിയിൽ എത്തിച്ച് കൊലപ്പെടുത്തിയ അമ്മയുടെ വാ‍ര്‍ത്ത ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. സ്വന്തം മകനെ കൊന്ന് മൃതദേഹം ബാഗിലാക്കി ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട 39 കാരിയായ സൂചന സേഥ് അറസ്റ്റിലായിരുന്നു. കർണാടകയിലെ ചിത്രദുർഗയിൽ വെച്ച് സുചനയെ പിടികൂടുമ്പോള്‍ ബാഗില്‍ മകന്‍റെ മൃതദേഹമുണ്ടായിരുന്നു. സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ കൂടിയായ യുവതിയെ പൊലീസ് കുടുക്കിയ തന്ത്രപരമായ ആക്ഷനിലൂടെ ആയിരുന്നു.

നോര്‍ത്ത് ഗോവയിലെ ഒരു സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ വെച്ച് ഇവര്‍ മകനെ കൊന്നശേഷം മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവ‍ര്‍. വഴിയില്‍വെച്ചാണ് പിടിയിലായത്. ശനിയാഴ്ചയാണ് നോര്‍ത്ത് ഗോവയിലെ ഒരു ഹോട്ടലില്‍ യുവതി മുറിയെടുത്തത്. ബംഗളുരുവിലെ വിലാസമാണ് ഹോട്ടലില്‍ നല്‍കിയത്. തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യാന്‍ നേരം ബംഗളുരുവിലേക്ക് ടാക്സി വേണമെന്ന് ഇവർ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ വിമാനത്തില്‍ പോവുന്നതായിരിക്കും ചെലവ് കുറവും സൗകര്യവുമെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടും ടാക്സി തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ വാഹനം ഏര്‍പ്പാടാക്കി നല്‍കി.

യുവതി സ്ഥലം വിട്ട ശേഷം 11 മണിയോടെ മുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാരാണ് മുറിയില്‍ രക്തക്കറ കണ്ടത്. ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചപ്പോൾ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് വ്യക്തമായി. ഇതോടെ പൊലീസുകാര്‍ ടാക്സി ഡ്രൈവറെ ഫോണില്‍ വിളിച്ചു. മകന്‍ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയില്‍ തന്നെയുള്ള ഒരു സുഹൃത്തിന്റെ അടുത്താക്കിയെന്ന് യുവതി അറിയിക്കുകയായിരുന്നു. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോള്‍ അതും നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തി.

Related posts

‘എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നത്’; തിരുവനന്തപുരത്ത് ആര് മത്സരിച്ചാലും കുഴപ്പമില്ലെന്ന് ശശി തരൂർ

Aswathi Kottiyoor

ഭാഗ്യ ഒരുങ്ങിയത് സിംപിള്‍ ലുക്കില്‍, വിവാഹ ചടങ്ങുകള്‍ക്ക് സാക്ഷികളായി പ്രധാനമന്ത്രിയും മോഹൻലാലും മമ്മൂട്ടിയും

Aswathi Kottiyoor

സംഭവിച്ചതെന്ത്? ബഹിരാകാശത്ത് എത്തിയ റോക്കറ്റ് പൊട്ടിത്തെറിച്ചു, സ്‌പേസ് എക്‌സ് രണ്ടാം പരീക്ഷണം പൂർത്തിയായി

Aswathi Kottiyoor
WordPress Image Lightbox