25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൊവിഡ് നിയന്ത്രണത്തിന്റെ മറവില്‍ സ്പിരിറ്റ് കടത്ത്; പ്രതിയെ വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്ത് എക്‌സൈസ്
Uncategorized

കൊവിഡ് നിയന്ത്രണത്തിന്റെ മറവില്‍ സ്പിരിറ്റ് കടത്ത്; പ്രതിയെ വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്ത് എക്‌സൈസ്

വയനാട്: മുത്തങ്ങ ചെക്‌പോസ്റ്റ് വഴി 11034.400 ലിറ്റര്‍ സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന കേസിലെ പ്രതി പിടിയില്‍. മലപ്പുറം കൊണ്ടോട്ടി പുളിയഞ്ചാലി പി.സി. അജ്മല്‍ എന്നയാളെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

2021 മെയ് മാസം ആറാം തീയതിയാണ് സ്‌ക്വാഡ് സി ഐ ആയിരുന്ന സജിത്ത് ചന്ദ്രനും പാര്‍ട്ടിയും പൊന്‍കുഴി ഭാഗത്ത് നടത്തിയ പരിശോധനയില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ 52 ബാരലുകളിലായി ഉണ്ടായിരുന്ന സ്പിരിറ്റ് കണ്ടെടുത്തത്. സുല്‍ത്താന്‍ ബത്തേരി റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ പ്രതികളായി ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.

മലപ്പുറം ജില്ലയിലെ അഴിഞ്ഞിലം കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വി എ ബി കോസ്‌മെറ്റിക്‌സ് എന്ന സ്ഥാപനത്തിന്റെ സാനിറ്റൈസര്‍ നിര്‍മ്മാണത്തിന്റെ മറവില്‍ കടത്തിക്കൊണ്ടുവന്ന സ്പിരിറ്റ് ആയിരുന്നു പിടികൂടിയത് എന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ട്ണറായ മുഹമ്മദ് ബഷീര്‍ കോപ്പിലാന്‍ എന്നയാളെ കേസില്‍ ഒന്നാം പ്രതിയാക്കിയിരുന്നുവെങ്കിലും ഇയാള്‍ സ്വദേശത്തും വിദേശത്തുമായി ഒളിവില്‍ കഴിഞ്ഞു വരുകയാണെന്ന് എക്‌സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

പിന്നീട് കര്‍ണാടകയിലും മലപ്പുറം ജില്ലയിലെ അഴിഞ്ഞിലം, കൊണ്ടോട്ടി ഭാഗങ്ങള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ മൈസൂര്‍ മാണ്ഡ്യ കൊപ്പം ഭാഗത്തെ എന്‍ എസ് എല്‍ ഷുഗേര്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നുമാണ് കൊറോണ കാലത്ത് സാനിറ്റൈസര്‍ നിര്‍മ്മാണത്തിനെന്ന പേരില്‍ ഡ്രഗ് വിഭാഗത്തിന്റെ ലൈസന്‍സ് ഉപയോഗിച്ച് സ്പിരിറ്റ് കടത്തികൊണ്ടു വന്നതെന്നും ഈ സ്ഥാപനത്തിന്റെ പാര്‍ട്ട്ണര്‍മാരായ ഒന്നാം പ്രതി മുഹമ്മദ് ബഷീര്‍ എന്നയാളും രണ്ടാം പ്രതി അജ്മലും നേരിട്ട് ഇടപ്പെട്ടാണ് സ്പിരിറ്റ് ലഭ്യമാക്കിയതെന്നും കണ്ടെത്തുകയായിരുന്നു.
ഈ സ്ഥാപനത്തിന്റെ മറ്റൊരു പാര്‍ട്ണറായ വാഹിദ് എന്നയാള്‍ ദീര്‍ഘകാലമായി വിദേശത്ത് ജോലി ചെയ്തുവരുകയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വാഹിദിന് കേസുമായി ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും വിദേശയാത്രകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി എമിഗ്രേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related posts

സിദ്ധാർത്ഥന്‍റെ മരണം; സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം, സിബിഐയ്ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കണം

Aswathi Kottiyoor

ആരോ കൊല്ലാൻ ശ്രമിക്കുന്നു’’; ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിലവിളിച്ച് സന്ദീപ്

Aswathi Kottiyoor

ഒറ്റരാത്രി, മെഡിക്കൽ സ്റ്റോർ മുതൽ കള്ളുഷാപ്പ് വരെ 9 ഇടത്ത് മോഷണം, വില്ലേജ് ഓഫീസും കുത്തിപ്പൊളിച്ചു

Aswathi Kottiyoor
WordPress Image Lightbox