24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ആശ്വാസം, ശമ്പള വിതരണം ഇനിയിങ്ങനെ, 2 ഗഡുക്കളായി നല്‍കാമെന്ന് ഹൈക്കോടതി
Uncategorized

കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ആശ്വാസം, ശമ്പള വിതരണം ഇനിയിങ്ങനെ, 2 ഗഡുക്കളായി നല്‍കാമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: ശമ്പള വിതരണത്തിൽ കെ.എസ്.ആർ.ടി.സിയ്ക്ക് ആശ്വാസമായി ഡിവിഷൻ ബ‌ഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി വിതരണം ചെയ്യാൻ അനുമതി നൽകി ഇടക്കാല ഉത്തരവിട്ടു. എല്ലാ മാസവും ആദ്യ ഗഡു 10 ആം തീയതിയ്ക്ക് മുൻപും രണ്ടാം ഗഡു 20ാം തീയതിയ്ക്ക് ഉള്ളിലും നൽകാനാണ് ഉത്തരവ്. ശമ്പളം എല്ലാമാസവം 10 നകം വിതരണം ചെയ്യണമെന്ന സിംഗിൾ ബ‌ഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കെ.എസ്.ആർ.ടി.സി നൽകിയ അപ്പീലിലാണ് നടപടി. നിലവിലുള്ള സാന്പത്തിക സ്ഥിതി അനുസരിച്ച് പത്താം തീയതിയ്ക്കുള്ളിൽ മുഴുവൻ ശമ്പളവും നൽകാൻ കഴിയില്ലെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. സർക്കാർ ധനസഹായവും ടിക്കറ്റ് അടക്കമുള്ള വരുമാനവും കൊണ്ടാണ് ശമ്പളവും പെൻഷനും നൽകുന്നത്. സർക്കാർ സഹായം 15 ആം തീയതിയ്ക്ക് ശേഷമാണ് ലഭിക്കുന്നതെന്നും അതിനാൽ രണ്ടാം ഗഡു സർക്കാർ സഹായം ലഭിച്ചതിന് ശേഷം നൽകാൻ അനുവദിക്കണമെന്നുമായിരുന്നു അപ്പീലിലെ ആവശ്യം.

Related posts

സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ചാരിനിന്നു; വിദ്യാർത്ഥിയെ മർദ്ദിച്ച് ബിജെപി നേതാവ്

Aswathi Kottiyoor

കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞിട്ടും നോക്കിയില്ല; അര്‍ദ്ധരാത്രി ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

Aswathi Kottiyoor

മട്ടന്നൂരിൽ ചിത്രരചന ശില്പശാല നടത്തി

Aswathi Kottiyoor
WordPress Image Lightbox