24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരം നല്കണം; യു.എം.സി
Uncategorized

വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരം നല്കണം; യു.എം.സി

പേരാവൂർ: കണ്ണൂർ വിമാനത്താവള റോഡ് നവീകരണത്തിൽ സ്ഥാപനങ്ങൾ നഷ്ടമാവുന്ന മണത്തണയിലെ വ്യാപാരികൾക്ക് സർക്കാർ മതിയായ നഷ്ടപരിഹാരം നല്കണമെന്ന് യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ മണത്തണ യൂണിറ്റ് ആവശ്യപ്പെട്ടു. വ്യാപാരികളെ പുനരധിപ്പിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡൻറ് ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് എം.ജി. മന്മഥൻ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, ജില്ലാ വൈസ്.പ്രസിഡൻറ് കെ.എം.ബഷീർ, എ.കെ.ഗോപാലകൃഷ്ണൻ, എം.സുകേഷ്, പി.പി.മനോജ്കുമാർ , വനിതാ വിങ്ങ് പ്രസിഡന്റ് സീന സുകേഷ് എന്നിവർ സംസാരിച്ചു.

Related posts

അക്കൗണ്ട് മരവിപ്പിക്കൽ ദുരൂഹം, പാർട്ടിയെ വേട്ടയാടാനുള്ള ശ്രമം; ജനങ്ങൾ ബിജെപിക്ക് മറുപടി നൽകുമെന്നും യെച്ചൂരി

Aswathi Kottiyoor

കാണാതായ യുവാവും യുവതിയും ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയില്‍

Aswathi Kottiyoor

അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്കായി തിരച്ചില്‍.*

Aswathi Kottiyoor
WordPress Image Lightbox