24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഷാപ്പില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സൈക്കിള്‍ വട്ടംവച്ചെന്ന് പറഞ്ഞ് തര്‍ക്കം; ആലപ്പുഴയില്‍ വയോധികന്‍ അടിയേറ്റ് മരിച്ചു
Uncategorized

ഷാപ്പില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സൈക്കിള്‍ വട്ടംവച്ചെന്ന് പറഞ്ഞ് തര്‍ക്കം; ആലപ്പുഴയില്‍ വയോധികന്‍ അടിയേറ്റ് മരിച്ചു

ആലപ്പുഴ ഹരിപ്പാട് സൈക്കിള്‍ മാറ്റിവയ്ക്കുന്നതുമായുള്ള തര്‍ക്കത്തിന് പിന്നാലെ വയോധികനെ മര്‍ദിച്ച് കൊലപ്പെടുത്തി. വീയപുരം സ്വദേശി ജോസഫാണ് മരിച്ചത്. വീയപുരം സ്വദേശിയായ ദയാനന്ദന്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് വൈകീട്ട് 7.30ഓടെയാണ് സംഭവമുണ്ടായത്. കാരിച്ചാല്‍ ഷാപ്പിന് സമീപമാണ് സംഭവം നടന്നത്. ഷാപ്പില്‍ നിന്ന് ഇറങ്ങിയ ഇരുവരും സൈക്കിള്‍ കുറുകെ വച്ചെന്ന് കാരണം പറഞ്ഞ് പരസ്പരം തര്‍ക്കിച്ചു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ദയാനന്ദന്‍ ജോസഫിനെ അടിയ്ക്കുകയായിരുന്നു. മരണകാരണം ഈ അടി തന്നെയാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു.

Related posts

പ്രജീഷിന്‍റെ ജീവനെടുത്ത ‘നരഭോജി’ കൂട്ടില്‍, വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാര്‍, പ്രതിഷേധം, മുദ്രാവാക്യം

Aswathi Kottiyoor

ആശ്രിത നിയമനവും സ്വത്തും തട്ടി പിന്നാലെ ഭാഗം ചോദിച്ച സഹോദരിമാരെ എലിവിഷം കൊടുത്ത് കൊന്ന് സഹോദരൻ, അറസ്റ്റ്

Aswathi Kottiyoor

’53 കൊല്ലം ഉമ്മൻചാണ്ടി ഇവിടെ എന്തു ചെയ്തുവെന്നാണ് ചോദിച്ചത്, അതിന് പുതുപ്പള്ളി മറുപടി നൽകി’:അച്ചു ഉമ്മൻ

Aswathi Kottiyoor
WordPress Image Lightbox