22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ബംഗാൾ റേഷൻ അഴിമതി; തൃണമൂൽ കോൺഗ്രസ് നേതാവ് ശങ്കർ ആധ്യ അറസ്റ്റിൽ
Uncategorized

ബംഗാൾ റേഷൻ അഴിമതി; തൃണമൂൽ കോൺഗ്രസ് നേതാവ് ശങ്കർ ആധ്യ അറസ്റ്റിൽ

അക്രമ സംഭവങ്ങൾക്കിടെ റേഷൻ വിതരണ അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ശങ്കർ ആധ്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നടത്തിയ റെയ്ഡിന് ശേഷമാണ് ബംഗാവോൺ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ ശങ്കർ അധ്യയെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധമുയർന്നു.

റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ തൃണമൂൽ നേതാക്കളായ ശങ്കർ അധ്യായയുടെയും ഷാജഹാൻ ഷെയ്‌ഖിന്റെയും വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. പശ്ചിമ ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്ത വിവിധ എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് പിഡിഎസ് കുംഭകോണത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. വിവിധ സ്വകാര്യ വ്യക്തികൾ അനധികൃതമായി പിഡിഎസ് റേഷൻ കൈവശം വച്ചതായും വ്യാജ നെല്ല് സംഭരണത്തിൽ ഏർപ്പെട്ടെന്നുമാണ് കണ്ടെത്തൽ.

വെള്ളിയാഴ്ച, സഹജഹാൻ ഷെയ്ഖിന്റെ വസതി റെയ്ഡ് ചെയ്യാൻ പോകുമ്പോൾ സന്ദേശ്കാലിയിൽ ജനക്കൂട്ടം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. 800-1,000 പേരടങ്ങുന്ന സംഘമാണ് അക്രമിച്ചതെന്നും, ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പ്, പണം, വാലറ്റുകൾ മുതലായ സ്വകാര്യ/ഔദ്യോഗിക വസ്തുക്കൾ കൊള്ളയടിച്ചതായും അന്വേഷണ ഏജൻസി ആരോപിച്ചു.

Related posts

‘കളിക്കുന്നതിനിടെ കിണറ്റിൽ വീണ ആറാം ക്ലാസുകാരനെ രക്ഷിച്ച് സൈനികൻ’

Aswathi Kottiyoor

യുവതിക്ക് അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; ഭർത്താവും സംഘവും പിടിയിൽ

Aswathi Kottiyoor

നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

Aswathi Kottiyoor
WordPress Image Lightbox