24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *പേരാവൂർ കുനിത്തലയിൽ 75 ലിറ്റർ വാഷും 28 ലിറ്റർ ചാരായവുമായി രണ്ടുപേർ അറസ്റ്റിൽ*
Uncategorized

*പേരാവൂർ കുനിത്തലയിൽ 75 ലിറ്റർ വാഷും 28 ലിറ്റർ ചാരായവുമായി രണ്ടുപേർ അറസ്റ്റിൽ*

പേരാവൂർ : കുനിത്തല കുറൂഞ്ഞിയിൽ ആൾത്താമസമില്ലാത്ത പുരയിടത്തിൽ വൻ തോതിൽ ചാരായ നിർമ്മാണം നടത്തിയ രണ്ടു പേരെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. കുറൂഞ്ഞിയിലെ കാറാട്ട് സുമേഷ് (44), വേക്കളം നാൽപ്പാടിയിലെ പി. അജേഷ് (40) എന്നിവരാണ് അറസ്റ്റിലായത്. 75 ലിറ്റർ വാഷും 28 ലിറ്റർ ചാരായവും ഗ്യാസ് സിലിണ്ടറും സ്റ്റൗവുമടക്കം വാറ്റുപകരണങ്ങളും കണ്ടെടുത്തു. പേരാവൂർ എക്സൈസ് അടുത്ത കാലത്ത് നടത്തിയ വൻ ചാരായ വേട്ടയാണിത്.
എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡംഗം പ്രിവന്റീവ് ഓഫീസർ എം.പി. സജീവന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്‌ഡിലാണ് വൻ ചാരായ നിർമ്മാണം പിടി കൂടിയത്.

Related posts

കാണാതായ മോഡൽ ദിവ്യ പഹൂജ കൊല്ലപ്പെട്ടു; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Aswathi Kottiyoor

കുട്ടികളടക്കം രോഗികൾ, എല്ലാവർക്കും മരുന്നുണ്ട്, വർഷങ്ങളായി ചികിത്സ’; ഏലപ്പാറയിൽ വ്യാജ ഡോക്ടർ പിടിയിൽ

Aswathi Kottiyoor

*ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി വിഴിഞ്ഞത്തേക്ക്*

Aswathi Kottiyoor
WordPress Image Lightbox