24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നിലമ്പൂർ രാധ വധക്കേസ്: പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലിൽ സുപ്രീം കോടതി നോട്ടീസ്
Uncategorized

നിലമ്പൂർ രാധ വധക്കേസ്: പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലിൽ സുപ്രീം കോടതി നോട്ടീസ്

വയനാട്: നിലമ്പൂര്‍ രാധ വധക്കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് മാരായ എം. എം. സുന്ദരേഷ്, എസ്. വി. ഭട്ടി എന്നിവർ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കേസിലെ പ്രതികളായ ബിജു നായർ, ഷംസുദ്ദീൻ എന്നിവർക്കാണ് സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ച് നോട്ടീസ് അയച്ചത്. കേസിൽ സാഹചര്യത്തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയ വസ്തുക്കളും കൃത്യമായി വിലയിരുത്താതെയാണ് ഹൈക്കോടതി വിധി പുറപ്പടുവിച്ചത് എന്നാണ് കേരളത്തിന്റെ വാദം. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി. 2014ലാണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസ് ജീവനക്കാരി രാധയാണ് കൊല്ലപ്പെട്ടത്.

Related posts

പ്രവാസി മലയാളി സാമൂഹികപ്രവർത്തകൻ നാട്ടില്‍ നിര്യാതനായി

Aswathi Kottiyoor

കുന്നംകുളത്ത് അടുപ്പുട്ടി പെരുന്നാൾ ആഘോഷങ്ങൾക്കിടെ വീടിന് നേരെ ആക്രമണം അഴിച്ച് വിട്ട് അജ്ഞാതർ

Aswathi Kottiyoor

ചുംബന വിവാദം: സ്പാനിഷ് ഫുട്‌ബോൾ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് രാജിവെച്ചു

Aswathi Kottiyoor
WordPress Image Lightbox