22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്ത് റോഡ് ഇടിഞ്ഞു വീണു, യാത്രയ്ക്കിടെ താഴേക്ക് പതിച്ച് ലോറി, പരിക്ക്
Uncategorized

ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്ത് റോഡ് ഇടിഞ്ഞു വീണു, യാത്രയ്ക്കിടെ താഴേക്ക് പതിച്ച് ലോറി, പരിക്ക്

കോഴിക്കോട്: ദേശീയപാത നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്ത് റോഡ് ഇടിഞ്ഞ് വീണ് അപകടം. കോഴിക്കോട് മലാപ്പറമ്പിലാണ് വന്‍ അപകടമുണ്ടായത്. മീറ്ററുകളോളം ദൂരത്തില്‍ റോഡ് ഇടിഞ്ഞ് വീണതോടെ യാത്രയ്ക്കിടെ ലോറി മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നേമുക്കാലോടെയാണ് അപകടം. റോഡിന്‍റെ അടിയിലായുള്ള മണ്ണ് പൂര്‍ണമായും ഇടിഞ്ഞു താഴുകയായിരുന്നു. ഇതോടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ ആലപ്പുഴ സ്വദേശി രാധാകൃഷ്ണന് പരിക്കേറ്റു. ദേശീയപാത നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്.സംഭവത്തിനു പിന്നാലെ റോഡില്‍ ബാരിക്കേഡ് വെച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അപകടാവസ്ഥ തുടരുകയാണ്. റോഡിന്‍റെ മറ്റുഭാഗങ്ങളും ഇടിയാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. റോഡരികിലെ ക്രാഷ് ബാരിയര്‍ ഉള്‍പ്പെടെ തകര്‍ന്നാണ് ലോറി താഴേക്ക് മറിഞ്ഞത്. ഡ്രെയ്നേജ് സംവിധാനങ്ങള്‍ അടച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തിക്കെതിരെ നാട്ടുകാര്‍ നേരത്തെ പരാതിയുമായി രംഗത്തെത്തിയിരുന്നു. കനത്ത മഴയില്‍ സമീപത്തെ വീടുകളില്‍ വെള്ളം കയറുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഇന്നലെ കനത്ത മഴ പ്രദേശത്തുണ്ടായിരുന്നു.

Related posts

കേളകം സ്വദേശി വീടിന്റെ ചോർച്ച മാറ്റാൻ ഷീറ്റിട്ടിപ്പോൾ ‘പണി’ കിട്ടിയത് ഇങ്ങനെ

Aswathi Kottiyoor

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പാനല്‍ തെരഞ്ഞെടുപ്പ്; എഴുത്തു പരീക്ഷ 21ന്

Aswathi Kottiyoor

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Aswathi Kottiyoor
WordPress Image Lightbox