23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • അപ്പീലിൽ കുരുങ്ങി കൊല്ലം കലോത്സവം; മത്സരങ്ങളുടെ സമയക്രമത്തെ താളം തെറ്റിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി
Uncategorized

അപ്പീലിൽ കുരുങ്ങി കൊല്ലം കലോത്സവം; മത്സരങ്ങളുടെ സമയക്രമത്തെ താളം തെറ്റിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

കൊല്ലം: അപ്പീലുകളുടെ ബാഹുല്യം കലോൽസവ സമയ ക്രമത്തെ താളം തെറ്റിക്കുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.ഇക്കാര്യത്തിൽ കോടതി തീരുമാനം എടുക്കണം. വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തി. സബ് കോടതി മുതൽ ഹൈക്കോടതി വരെ ഉള്ള അപ്പീലുകളുമായാണ് വിദ്യാർഥികൾ മൽസരത്തിന് എത്തുന്നെന്ന് മന്ത്രി പറഞ്ഞു. ജില്ലാ തലങ്ങളിൽ എട്ടും ഒമ്പതും സ്ഥാനങ്ങളിൽ എത്തിയവർ പോലും അപ്പീലുമായി എത്തുന്നത് മൽസര സംഘാടനത്തെ ബാധിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഉചിതമായ നടപടിയുണ്ടാകേണ്ടതുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം, കൊല്ലത്ത് നടക്കുന്ന കലോത്സവത്തിന്‍റെ രണ്ടാം ദിനത്തില്‍ നാടന്‍പാട്ട് വേദിയില്‍ പ്രതിഷേധമുണ്ടായി. സൗണ്ട് സംവിധാനങ്ങളില്‍ അപാകതയുണ്ടെന്നാണ് പരാതി. നാടന്‍പാട്ട് കലാകാരന്മാരാണ് പ്രതിഷേധിക്കുന്നത്. മത്സരത്തിന് നാലാം നിലയിൽ വേദി അനുവദിച്ചതും നാടൻ പാട്ടിനോടുള്ള അവഗണനയെന്ന് ആക്ഷേപമാണ് ഇവര്‍ ഉന്നയിക്കുന്നത്. നാടന്‍പാട്ട് മത്സരത്തിന് സൗകര്യമില്ലാത്ത വേദി അനുവദിച്ചത് അംഗീകരിക്കാനാകില്ലെന്നും പ്രശ്നപരിഹാരമുണ്ടാകണമെന്നുമാണ് ഇവരുടെ ആവശ്യം.

Related posts

ലെയ്‌സ്‌ നൽകാത്തതിന്‌ മർദിച്ച സംഭവം; കൊല്ലത്ത്‌ ഒരാൾ അറസ്‌റ്റിൽ.*

Aswathi Kottiyoor

നെറ്റ്ഫ്ലിക്സിന്‍റെ ഡോക്യുമെന്‍ററി സീരിസ് പ്രേക്ഷേപണം ചെയ്യരുത്; സിബിഐ കോടതിയില്‍

Aswathi Kottiyoor

വസ്തു വിൽക്കാനെത്തി പരിചയം, ജ്യോതിഷ പ്രവചനങ്ങൾ നടത്തിയിരുന്ന യുവതിയെ പീഡിപ്പിച്ച് 40കാരൻ

Aswathi Kottiyoor
WordPress Image Lightbox