24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേളകം ഓട്ടോറിക്ഷ തൊഴിലാളികൾ സൂചന പണിമുടക്ക് സംഘടിപ്പിച്ചു
Uncategorized

കേളകം ഓട്ടോറിക്ഷ തൊഴിലാളികൾ സൂചന പണിമുടക്ക് സംഘടിപ്പിച്ചു

കേളകം -അടക്കാത്തോട്, കേളകം-പൂവത്തിൻചോല റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കേളകത്തെ ഓട്ടോ തൊഴിലാളികൾ 24 മണിക്കൂർ സൂചന പണിമുടക്ക് സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ 12 മണി വരെ അടയ്ക്കത്തോട് ജംഗ്ഷനിൽ ഓട്ടോറിക്ഷ തൊഴിലാളികൾ പ്രതിഷേധ ധർണയും നടത്തി. പ്രതിഷേധ ധർണ്ണ സമരം ഓട്ടോറിക്ഷ തൊഴിലാളി ബേബി വരെപ്പോത്തുകുഴി ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ തൊഴിലാളികളായ മനു കളപ്പുരക്കൽ, രാജേഷ് കുമാർ സി ബി ,സരസ കുമാർ എം എൻ, രാജു തോപ്പിൽ ,സിനീഷ് എ ജി, ജെയിംസ് കരുവാറ്റ, ബിജു എൻ കെ, ഷൈജു വി എം രഞ്ജിത്ത് കെ പി, അജിത്ത് മോഹനൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Related posts

ബീരാഞ്ചിറയിൽ നിർത്തിയിട്ട ഒരു കാർ, പൊലീസിന് സംശയം; പുറത്തിറങ്ങാൻ പറഞ്ഞ എസ്ഐയുടെ കൈ കടിച്ച് മുറിച്ച് യുവാവ് !

Aswathi Kottiyoor

കുഴി മിന്നലിനോട് സാമ്യം, കുന്നംകുളത്ത് സ്കൂളിന് സമീപം സ്ഫോടക വസ്തു പിടികൂടി; സംഭവത്തില്‍ ദുരൂഹത

Aswathi Kottiyoor

ഭരണ സമിതി പിരിച്ചുവിട്ടതോടെ ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞ് അമ്മ; ഒറ്റയ്ക്ക് നേരിടണം, നയിക്കാനാര്, തിരക്കിട്ട ചർച്ചകൾ

Aswathi Kottiyoor
WordPress Image Lightbox