24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വീണ്ടും മഴ; കേരള തീരത്ത് കടലാക്രമണ സാധ്യത, മറ്റന്നാൾ കൊച്ചിയിൽ യെല്ലോ, 5ന് മൂന്ന് ജില്ലകളിൽ അലർട്ട്
Uncategorized

വീണ്ടും മഴ; കേരള തീരത്ത് കടലാക്രമണ സാധ്യത, മറ്റന്നാൾ കൊച്ചിയിൽ യെല്ലോ, 5ന് മൂന്ന് ജില്ലകളിൽ അലർട്ട്

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും കിഴക്കൻ കാറ്റിന്റെയും സ്വാധീനത്തിൽ ജനുവരി 5 വരെ കേരളത്തിൽ മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ജനുവരി നാലിന് എറണാകുളം ജില്ലയിലും അഞ്ചിന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Related posts

പൊലീസ് സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ കത്തി നശിച്ചു; കാപ്പ കേസ് പ്രതി കത്തിച്ചെന്ന് പരാതി

Aswathi Kottiyoor

പായം പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു; മൂന്ന് ഫാമുകളിലെ പന്നികളെ ഉന്മൂലനം ചെയ്യും

Aswathi Kottiyoor

4 വയസുള്ള സ്വന്തം മകനെ ഗോവയിൽ കൊണ്ടുപോയി കൊന്നു, മൃതദേഹം ബാഗിലാക്കി മടക്കം; വനിതാ സിഇഒ കുടുങ്ങിയത് നാടകീയമായി

Aswathi Kottiyoor
WordPress Image Lightbox