24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • പേരാവൂരിലെ ബാറിൽ തർക്കത്തിനിടെ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
Uncategorized

പേരാവൂരിലെ ബാറിൽ തർക്കത്തിനിടെ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

പേരാവൂർ: ബാറിൽ തർക്കത്തിനിടയിൽ മധ്യവയസ്കനെ തള്ളിയിട്ടു കൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ.തില്ലങ്കേരി പെരിങ്ങാനം ആതിരാ നിവാസിൽ ബാലകൃഷ്ണനെ (65)തള്ളിയിട്ടു കൊന്ന കേസിൽ പെരിങ്ങാനം വി.കെ.ഹൗസിൽ അനീഷാണ്(40) അറസ്റ്റിലായത്.

പേരാവൂരിലെ ബാറിൽ ഡിസംബർ എഴിനായിരുന്നു കേസിനാസ്‌പദമായ സംഭവം.സുഹൃത്തുക്കളായ മൂന്ന് പേർ ബാറിലെത്തുകയും മദ്യം കഴിക്കുന്നതിനിടെ രണ്ടു പേർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ഇവരെ പിടിച്ചുമാറ്റുന്നതിനിടെയാണ് അനീഷ് ബാലകൃഷ്ണനെ തള്ളിയിട്ടത്.സിമൻ്റ് തറയിൽ തലയടിച്ച് വീണ ബാലകൃഷ്‌ണൻ ചികിത്സക്കിടെ കഴിഞ്ഞ ദിവസം മരണപ്പെട്ടതോടെ അനീഷിനെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വിരലടയാള വിദഗ്‌ദരും ഫൊറൻസിക് സംഘവും വെള്ളിയാഴ്‌ച കൃത്യം നടന്ന സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.പേരാവൂർ പോലീസ് ഇൻസ്പെക്ടർ എം.എൻ.ബിജോയിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സി.സനീത്, സീനിയർ സി.പി.ഒമാരായ അബ്ദുൾ റഷീദ്, സന്തോഷ് എന്നിവരാണ് അനീഷിനെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ അനീഷിനെ റിമാൻഡ് ചെയ്.

Related posts

കാറില്‍ തട്ടിവീണ ബൈക്ക് യാത്രികന്‍റെ തലയിലൂടെ ബസ് കയറി; ദാരുണസംഭവം പാലായില്‍

Aswathi Kottiyoor

2 വയസുകാരി മേരിയെ തട്ടിക്കൊണ്ടുപോയിട്ട് എട്ടര മണിക്കൂർ; വ്യാപക തെരച്ചില്‍; സ്കൂട്ടര്‍ കേന്ദ്രീകരിച്ച് അന്വേഷണം

Aswathi Kottiyoor

തണ്ണീർ കൊമ്പൻ ചരിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox