22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മകരവിളക്ക്: ശബരിമല നട ഇന്ന് തുറക്കും
Uncategorized

മകരവിളക്ക്: ശബരിമല നട ഇന്ന് തുറക്കും

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട്‌ അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറക്കും. ആഴിയിൽ അഗ്നി പകരുന്നതോടെ തീർഥാടകർക്ക് ദർശനം ചെയ്യാം. മണ്ഡലപൂജകൾക്ക്‌ ശേഷം 27 ന് രാത്രിയായിരുന്നു നട അടച്ചത്‌.ജനുവരി 15ന് ആണ്‌ മകരവിളക്ക്. വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവു പൂജകൾക്കു ശേഷം വൈകിട്ട്‌ അഞ്ചിനാണ് അന്ന് നട തുറക്കുക. തുടർന്ന്‌ തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 15, 16, 17, 18, 19 തീയതികളിൽ എഴുന്നള്ളിപ്പും നടക്കും.

19 വരെ തീർഥാടകർക്ക് നെയ്യഭിഷേകം ചെയ്യാം .19ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. 20 വരെ തീർഥാടകർക്ക്‌ ദർശനത്തിനുള്ള സൗകര്യമുണ്ട്. 21ന് തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് രാവിലെ പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം നട അടയ്‌ക്കും.

അതേസമയം മകരവിളക്ക് ഉത്സവത്തിന്‌ ശബരിമല നട തുറക്കുമ്പോൾ പമ്പ മുതൽ സന്നിധാനം വരെ അയ്യപ്പൻമാർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി. തീർഥാടകർക്ക് ക്യൂ കോംപ്ലക്സിലും നടപ്പന്തലിലും ഫാനുകളും ഔഷധ കുടിവെള്ളവും സജ്ജമാക്കി. കൂടുതൽ വെളിച്ചവും വലിയ നടപ്പന്തലിൽ കുടുതൽ ഫാനും സജ്ജമാക്കി.

Related posts

ആപ്പിൽ നിന്ന് ഐഡി കാർഡ്, ദ്വാരകയിൽ നിന്ന് യൂണിഫോം, പൈലറ്റ് ചമഞ്ഞെത്തിയ 24കാരൻ പിടിയിൽ

Aswathi Kottiyoor

🛑രണ്ടാം വന്ദേഭാരത് ചെന്നൈയിൽനിന്നു പുറപ്പെട്ടു; പാലക്കാട് ഡിവിഷനിലെ എൻജിനീയർമാർ ഏറ്റുവാങ്ങി .

Aswathi Kottiyoor

കല്ലടി എംഇഎസ് കോളേജിൽ കൂട്ടയടി; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്, കോളേജ് അടച്ചു

Aswathi Kottiyoor
WordPress Image Lightbox