• Home
  • Uncategorized
  • ‘വെട്ടിക്കാട് ചന്ദ്രശേഖരൻ’ ഇനിയില്ല; ഇന്നലെ മുതൽ അവശനിലയിൽ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആന ചെരിഞ്ഞു
Uncategorized

‘വെട്ടിക്കാട് ചന്ദ്രശേഖരൻ’ ഇനിയില്ല; ഇന്നലെ മുതൽ അവശനിലയിൽ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആന ചെരിഞ്ഞു

കോട്ടയം: ചെങ്ങന്നൂരിൽ അവശ നിലയിൽ കാണപ്പെട്ട ആന ചെരിഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വെട്ടിക്കാട് ചന്ദ്രശേഖരൻ എന്ന ആനയാണ് ചരിഞ്ഞത്. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉൽസവത്തിന് എഴുന്നള്ളിക്കാൻ എത്തിച്ചത് ആയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലം ഇന്നലെ മുതൽ എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നില്ല. ആനയെ ക്രെയിൻ ഉപയോഗിച്ച് നീക്കാനും ശ്രമം നടന്നിരുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. അതേസമയം ആനയ്ക്ക് പ്രായാധിക്യം മൂലമുള്ള അവശതയാണെന്നായിരുന്നു ദേവസ്വം ബോര്‍ഡ് അധികൃതരുടെ വിശദീകരണം.

Related posts

മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള ആയുഷ്മാന്‍ ഭവ ക്യാംപെയിന്‍ ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor

കൊട്ടംചുരം മഖാം ഉറൂസ് നാളെ തുടങ്ങും

Aswathi Kottiyoor

‘മുഖം കണ്ടാലറിയാത്ത വിധമാരുന്നു, കൂടെയുള്ള കുട്ടികളാണ് തിരിച്ചറിഞ്ഞത്’; സാറയുടെ ബന്ധു

Aswathi Kottiyoor
WordPress Image Lightbox