26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം, 36 ലക്ഷം രൂപ; തുക അക്കൗണ്ടുകളിലേക്ക്
Uncategorized

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം, 36 ലക്ഷം രൂപ; തുക അക്കൗണ്ടുകളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതം പുതുവത്സര സമ്മാനം നല്‍കി സാമൂഹ്യനീതി വകുപ്പ്. 731 ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യന്‍സി അവാര്‍ഡായി നല്‍കിയിരിക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി) പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ മാനദണ്ഡങ്ങള്‍ പ്രകാരം 5,000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കിയിട്ടുള്ളത്. വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് തുക വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

പ്ലസ് ടു ജനറല്‍ വിഭാഗത്തിലെ 167 പേര്‍ക്കും, പ്ലസ് ടു ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തിലെ 146 പേര്‍ക്കും, എസ്.എസ്.എല്‍.സി ജനറല്‍ വിഭാഗത്തിലെ 176 പേര്‍ക്കും, എസ്.എസ്.എല്‍.സി ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തിലെ 242 പേര്‍ക്കുമായി ആകെ 731 വിദ്യാര്‍ഥികള്‍ക്കാണ് തുക നല്‍കിയിരിക്കുന്നത്. പൊതു വിഭാഗത്തില്‍ ബി ഗ്രേഡ് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഗ്രേഡ് നേടിയവര്‍ക്കും ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തിലെ പാസായവര്‍ക്കുമാണ് പ്രൊഫിഷ്യന്‍സി അവാര്‍ഡ് നല്‍കുന്നതെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

അര്‍ഹരായ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2347768, 9497281896 നമ്പറുകളില്‍ ബന്ധപ്പെടാമെന്നും മന്ത്രി അറിയിച്ചു.

Related posts

തുടർച്ചയായി രാത്രി വൈദ്യുതി മുടങ്ങുന്നു; ആലുവയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

Aswathi Kottiyoor

ലോക അറബിക് ദിനാചരണം: കാലിഗ്രാഫി എക്സിബിഷൻ ആരംഭിച്ചു.

Aswathi Kottiyoor

ബജ്‍രംഗ് പുനിയയെ മോചിപ്പിച്ചു; സമരം അവസാനിപ്പിക്കില്ലെന്ന് സാക്ഷി മാലിക്

Aswathi Kottiyoor
WordPress Image Lightbox