24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുടേയും J3 ഓഡിറ്റോറിയത്തിൻ്റെയും ഉദ്ഘാടനം സംഘടിപ്പിച്ചു
Uncategorized

കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുടേയും J3 ഓഡിറ്റോറിയത്തിൻ്റെയും ഉദ്ഘാടനം സംഘടിപ്പിച്ചു

കേളകം: കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുടേയും (KETS) J3 ഓഡിറ്റോറിയത്തിൻ്റെയും ഉദ്ഘാടനം സംഘടിപ്പിച്ചു. പഞ്ചായത്തിൽ ജന പങ്കാളിത്തത്തോടെ ടൂറിസം വികസനം നടപ്പാക്കുന്നതിനും, അതുവഴി നമ്മുടെ നാട്ടിലെ കർഷകർ, ഗാർഹിക സംരംഭകർ, ടാക്സിക്കാർ, വ്യാപാരികൾ, കലാ കായിക സാഹിത്യ സാംസ്ക്കാരിക രംഗത്തുള്ളവർ, പരമ്പരാഗത-ആയുർവേദ ആരോഗ്യ സംരക്ഷണ മേഖലയിൽ ഉള്ളവർ തുടങ്ങി നാനാ തുറകളിൽപെട്ട ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ചുകൊണ്ടാണ് കേളകം ഇക്കോ ടൂറിസം സൊസൈറ്റി പ്രവർത്തിപ്പിക്കുന്നത്.
കേളകം പെരുന്താനം റോഡിലുള്ള J3 ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന ചടങ്ങിൽ J3 ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. കേളകം ഇക്കോ ടൂറിസം സൊസൈറ്റി (KETS)യുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ നിർവഹിച്ചു. സൊസൈറ്റിയുടെ ടൂറിസം വെബ്സൈറ്റിന്റെയും മൊബൈൽ ആപ്പിന്റെയും സോഫ്റ്റ് ലോഞ്ചിങ്ങും, ഫോട്ടോ-വീഡിയോ ഗ്രാഫി മത്സരത്തിൽ വിജയികളായവർക്കുള്ള മെമ​ന്‍റോ വിതരണവും ചടങ്ങിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഗീത, ഇ കെ സോമശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൈഥിലി രമണൻ, സജീവൻ പാലുമ്മി, റിജോ വാളുവെട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു.

Related posts

കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു, നില അതീവ ഗുരുതരം; അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

Aswathi Kottiyoor

ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എല്‍1 ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തുകടന്നു

Aswathi Kottiyoor

നീലഗിരിയില്‍ കാട്ടാന ആക്രമണം:

Aswathi Kottiyoor
WordPress Image Lightbox