24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക്
Uncategorized

ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക്

ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. രാവിലെ 10.30 നും 11.30 നും ഇടയിലാകും മണ്ഡലപൂജ നടക്കുക. മണ്ഡലപൂജയ്ക്ക് ശേഷം താത്കാലികമായി നടയടക്കും. ശേഷം ഡിസംബർ 30 ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. തങ്കയങ്കി ഘോഷയാത്ര ഇന്നലെ രാത്രിയോടെ ശബരിമല സന്നിധാനത്ത് എത്തിയിരുന്നു.
അതേസമയം സന്നിധാനത്ത് തീർത്ഥാടകരുടെ വൻ തിരക്കണ് അനുഭവപ്പെടുന്നത്. പമ്പയിലടക്കം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 75,105 പേരാണ് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയത്. തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ തീർഥാടകർ ദർശനത്തിനു ശേഷം എത്രയും വേഗം സന്നിധാനം വിട്ടുപോകണമെന്ന് നിരന്തരം അനൗൺസ് ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇന്ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിനായി തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.
ശബരിമലയിൽ ഇക്കുറി നടവരവ് 204.30 കോടി രൂപയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചത്. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കഴിഞ്ഞ വർഷം 222.98 കോടിയായിരുന്നു ശബരിമലയിലെ വരുമാനം. കഴിഞ്ഞ തവണത്തേക്കാൾ 18 ശതമാനത്തിൻറെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

Related posts

കേരളത്തിൽ വീണ്ടും നിപാ, ‘കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കണം’; ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി ഹൈബി ഈഡൻ

Aswathi Kottiyoor

കണ്ടല ബാങ്ക് തട്ടിപ്പ്; എൻ. ഭാസുരാംഗനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി

Aswathi Kottiyoor

മതിലും ചാടി പറക്കാൻ നോക്കി, അൽപ്പം വലഞ്ഞെങ്കിലും പ്രതിയെ കുരുക്കി പൊലീസ്; അറസ്റ്റ് വധശ്രമക്കേസിൽ

Aswathi Kottiyoor
WordPress Image Lightbox