24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഒന്നും രണ്ടുമല്ല പൊലീസേ… നീണ്ട 15 വർഷങ്ങൾ; മരണകാരണം സയനൈഡ് എന്ന് വ്യക്തം, നീതി തേടി കുടുംബം കോടതിയിൽ
Uncategorized

ഒന്നും രണ്ടുമല്ല പൊലീസേ… നീണ്ട 15 വർഷങ്ങൾ; മരണകാരണം സയനൈഡ് എന്ന് വ്യക്തം, നീതി തേടി കുടുംബം കോടതിയിൽ

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് മകൾ മരിച്ച കേസിൽ പതിനഞ്ച് വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ലെന്ന് കുടുംബത്തിൻറെ പരാതി. നീതിക്കായി സഹായമഭ്യർത്ഥിച്ച് പ്ലക്കാർഡുമായി കോടതിക്കു മുന്നിൽ എത്തിയിരിക്കുകയാണ് കുടുംബം. മരിച്ച യുവതിയുടെ 15 കാരിയായ മകളും പിതാവും സഹോദരങ്ങളുമാണ് 14 വർഷം മുമ്പ് മരിച്ച കല്ലടിക്കോട് പാലക്കൽ ഫെമിന മരിച്ച കേസിൽ നീതി തേടി കോടതിയിലെത്തിയത്. സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉണ്ടായിട്ടും ആത്മഹത്യ കേസായാണ് പൊലീസ് മുന്നോട്ട് പോകുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.2009 നവംബർ 17നാണ് ഇരുപത്തിമൂന്നുകാരി ഫെമിനയെ ഭർത്താവ് അസ്കർ അലിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്കു ശ്രമിച്ച ഫെമിനയെ പാലക്കാട് ആശുപത്രിയിൽ എത്തച്ചപ്പോൾ തന്നെ മരിച്ചുവെന്നാണ് ഭർത്താവിന്റെ ബന്ധുക്കൾ പറഞ്ഞിരുന്നത്. മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് പിതാവ് മുഹമ്മദാലി ഹാജി നൽകിയ പരാതിയിൽ ഭർത്താവ് അസ്കർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് എതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തിരുന്നു.

എന്നാൽ, ഫെമിന മരിച്ചത് സയനെയ്ഡ് ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിട്ടും പൊലീസ് സ്ത്രീധന മരണമാണെന്ന് വരുത്തി തീർക്കുകയാണെന്ന് ഫെമിനയുടെ ബന്ധുക്കൾ പറയുന്നത്. കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉണ്ടായിട്ടും ആത്മഹത്യ കേസായാണ് പൊലീസ് മുന്നോട്ട് പോകുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്‌തരല്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

Related posts

‘അമൃതയുടെ നഷ്ടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഒഴിഞ്ഞുമാറാനാകില്ല’: വിഡി സതീശൻ

Aswathi Kottiyoor

അമീബിക് മസ്‌തിഷ്‌ക ജ്വരം: കോഴിക്കോട് 2 കുട്ടികൾ ചികിത്സയിൽ തുടരുന്നു; മൂന്നര വയസുകാരൻ വെൻ്റിലേറ്ററിൽ

Aswathi Kottiyoor

മദപ്പാടുണ്ട്; പടയപ്പയെ പ്രകോപിപ്പിക്കരുത്, അക്രമാസക്തനാകും;

Aswathi Kottiyoor
WordPress Image Lightbox