31.8 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • “സ്നേഹാരാമം” നിർമാണം തുടങ്ങി
Uncategorized

“സ്നേഹാരാമം” നിർമാണം തുടങ്ങി

പേരാവൂർ:”മാലിന്യമുക്തം നവകേരളം” പദ്ധതിയുടെ ഭാഗമായി മാലിന്യം വലിച്ചെറിയപെട്ട പൊതു ഇടങ്ങൾ വൃത്തിയാക്കി സൗന്ദര്യവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തിൽ സർക്കാർ നടപ്പിലാക്കുന്ന “സ്നേഹാരാമം” പേരാവൂർ പഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരത്ത് നിർമിച്ചു തുടങ്ങി.

മട്ടന്നൂർ പിആർഎൻഎസ് കോളേജിലെ നാഷണൽ സർവീസ് സ്കീം അംഗങ്ങളാണ് സപ്ത ദിന ക്യാമ്പിന്റെ ഭാഗമായി സേനഹാരാമം നിർമ്മിക്കുന്നത്. അഞ്ച് ദിവസങ്ങൾകൊണ്ട് നിർമാണ പ്രവർത്തികൾ പൂർത്തിയാക്കും.ജില്ലാ പഞ്ചായത്ത്,ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ സഹായവുമുണ്ടാകും.പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ, എൻഎസ്എസ് ചുമതല ഓഫീസർ ജെസീക്ക സുധീർ,വളണ്ടിയർമാരായ പി അഭിരാം, ആത്മ വിശ്വൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

എന്തുകൊണ്ട് കോലി കളിക്കുന്നില്ല? വ്യക്തമാക്കി ബിസിസിഐ, മറുപടി മാതൃകാപരം; പിന്തുണച്ചും കയ്യടിച്ചും ആരാധകര്‍

Aswathi Kottiyoor

ഡൽഹി മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാളും കവിതയും ജയിലിൽ തുടരും, കസ്റ്റഡി കാലാവധി നീട്ടി

Aswathi Kottiyoor

വെള്ളമടിച്ച് കോൺ തെറ്റി നിൽക്കാൻ പോലുമാകാതെ വരൻ, വൈദികന് നേരെയും അസഭ്യ വർഷം, വിവാഹത്തിൽ നിന്ന് പിന്മാറി വധു

Aswathi Kottiyoor
WordPress Image Lightbox