24.3 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ തേനീച്ച ആക്രമണം; 9 പേര്‍ക്ക് പരുക്ക്; ഒരാളുടെ പരുക്ക് ഗുരുതരം
Uncategorized

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ തേനീച്ച ആക്രമണം; 9 പേര്‍ക്ക് പരുക്ക്; ഒരാളുടെ പരുക്ക് ഗുരുതരം

കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ തേനീച്ച ആക്രമണം. തേനീച്ചയുടെ കുത്തേറ്റ ഒന്‍പത്‌പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി വരികയാണ്. ഗുരുതരമായി പരുക്കേറ്റയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.പെട്ടെന്ന് കൂട്ടത്തോടെ വനമേഖലയില്‍ നിന്ന് ഇളകിവന്ന് സഞ്ചാരികളെ ആക്രമിക്കാന്‍ കാരണമായ പ്രകോപനം എന്തെന്ന് ഇതുവരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ടൂറിസം കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് താത്ക്കാലികമായി വിലക്കേര്‍പ്പെടുത്തി.നാല് വിനോദസഞ്ചാരികള്‍ക്കും അഞ്ച് വാച്ചര്‍മാര്‍ക്കുമാണ് തേനീച്ചയുടെ കുത്തേറ്റത്. ഫോഗിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി അടവി ഇക്കോ ടൂറിസം കേന്ദ്രം താത്ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

Related posts

73ാം പിറന്നാൾ നിറവിൽ മലയാളത്തിന്റെ മമ്മൂക്ക; ജന്മദിനാശംസകൾ നേർന്ന് മലയാളക്കര

Aswathi Kottiyoor

ഹരിതകർമ്മസേനയെ ആദരിച്ചു ;

Aswathi Kottiyoor

അർജുന്റെ കുടുംബം പൊലീസിൽ പരാതി നൽകി; സൈബർ ആക്രമണത്തിൽ അന്വേഷണം വേണമെന്നാവശ്യം

Aswathi Kottiyoor
WordPress Image Lightbox