24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • 21-ാം വയസ് മുതൽ പൊലീസിന് സ്ഥിരം തലവേദന; ഒടുവിൽ യുവാവിനെ കാപ്പാ നിയമപ്രകാരം നാടുകടത്തി
Uncategorized

21-ാം വയസ് മുതൽ പൊലീസിന് സ്ഥിരം തലവേദന; ഒടുവിൽ യുവാവിനെ കാപ്പാ നിയമപ്രകാരം നാടുകടത്തി

ചാരുംമൂട്: നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മാവേലിക്കര താലൂക്കിൽ പാലമേൽ ആദിക്കാട്ടുകുളങ്ങര കുറ്റിപ്പറമ്പിൽ വീട്ടിൽ ഹാഷിമി(33)നെ കാപ്പാ നിയമപ്രകാരം നാടുകടത്തി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ അധികാരപരിധിയിൽ ഒരു വർഷത്തേക്ക് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ടാണ് ഉത്തരവിട്ടത്.

എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് അവർകളുടെ കാപ്പാ നിയമം 15 (1) പ്രകാരമുള്ള ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ 19 ക്രിമിനൽ കേസുകളിൽ ഹാഷിം പ്രതിയാണ്. നൂറനാട്, അടൂർ, ശാസ്താംകോട്ട, ഷോർണൂർ എന്നീ സ്റ്റേഷനുകളിൽ പ്രതിക്ക് കേസുകൾ നിലവിലുണ്ട്. വധശ്രമം, തട്ടിക്കൊണ്ടുപോകൽ, കഞ്ചാവ് കടത്തൽ, അടിപിടി ഇത്തരം കേസുകളാണ് പ്രതി ഉൾപ്പെട്ടിട്ടുള്ളത്.

Related posts

ഇനി തിരുവനന്തപുരത്തുനിന്ന് മലേഷ്യയിലേക്ക് ആഴ്ചയിൽ നാലുദിവസം സർവീസ്

Aswathi Kottiyoor

ഡി.ജി.പിയുടെ ഓൺലൈൻ അദാലത്ത് മാർച്ച് മൂന്നിന്*

Aswathi Kottiyoor

സിസിഎല്‍ വേദിയിൽ ‘പുഷ്പക വിമാനം’ ഇറങ്ങി; പ്രൗഢഗംഭീരമായ പോസ്റ്റര്‍ ലോഞ്ച്

Aswathi Kottiyoor
WordPress Image Lightbox