24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേളകം ഇക്കോ ടൂറിസം സൊസൈറ്റി (KETS). യുടെ കലാസന്ധ്യയും സ്‌നേഹവിരുന്നും
Uncategorized

കേളകം ഇക്കോ ടൂറിസം സൊസൈറ്റി (KETS). യുടെ കലാസന്ധ്യയും സ്‌നേഹവിരുന്നും

കേളകം പഞ്ചായത്തിൽ ജന പങ്കാളിത്തത്തോടെ ടൂറിസം വികസനം നടപ്പാക്കുന്നതിനും, അതുവഴി നാട്ടിലെ കർഷകർ, ഗാർഹിക സംരംഭകർ, ടാക്സിക്കാർ, വ്യാപാരികൾ, കലാ കായിക സാഹിത്യ സാംസ്ക്കാരിക രംഗത്തുള്ളവർ, പരമ്പരാഗത-ആയുർവേദ ആരോഗ്യ സംരക്ഷണ മേഖലയിൽ ഉള്ളവർ തുടങ്ങി നാനാ തുറകളിൽപെട്ട നാട്ടിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന കേളകം ഇക്കോ ടൂറിസം സൊസൈറ്റി (KETS). യുടെയും, സൊസൈറ്റിയുടെ കീഴിലുള്ള സംരംഭമായ J3 ഓഡിറ്റോറിയത്തിൻ്റെയും ഉദ്ഘാടനവും അതിനോടനുബന്ധിച്ചുള്ള കലാസന്ധ്യയും സ്‌നേഹവിരുന്നും 2023 ഡിസംബർ 26 നു വൈകിട്ട് 5 മണിക്ക് കേളകം പെരുന്താനം റോഡിലുള്ള J3 ഓഡിറ്റോറിയത്തിൽ വെച്ചുനടക്കും.

J3 ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം എം എൽ എ അഡ്വ. സണ്ണി ജോസഫ് നിർവഹിക്കും,

കേളകം ഇക്കോ ടൂറിസം സൊസൈറ്റി (KETS). യുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത് പ്രസിഡൻ്റ് ശ്രീമതി. പി പി ദിവ്യ നിർവഹിക്കും.

സൊസൈറ്റിയുടെ ടൂറിസം വെബ്സൈറ്റിന്റെയും മൊബൈൽ ആപ്പിന്റെയും സോഫ്റ്റ് ലോഞ്ചിങ്ങും, ഫോട്ടോ-വീഡിയോ ഗ്രാഫി മത്സരത്തിൽ വിജയികളായവർക്കുള്ള മെമന്‍റോ വിതരണവും പ്രസ്തുത ചടങ്ങിൽ വെച്ചുനടക്കും.

Related posts

പൊലീസിൻ്റെ മോശം പെരുമാറ്റം: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി, ഡിജിപിക്ക് കര്‍ശന നിര്‍ദ്ദേശം

Aswathi Kottiyoor

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരം, ധവളപത്രം ഇറക്കണം; വിഡി സതീശന്‍

Aswathi Kottiyoor

‘ചോദിക്കുന്ന പണം നൽകി നിലനിർത്താനില്ല’; സപ്ലൈകോയ്ക്ക് മൂക്കുകയറിടാൻ ഉറപ്പിച്ച് ധനവകുപ്പ്

Aswathi Kottiyoor
WordPress Image Lightbox